വടകര: ആറാം ക്ലാസ് വിദ്യാർഥിനിയെ ബസിൽ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ. ഇരിങ്ങൽ കോട്ടക്കൽ തൈവളപ്പിൽ ഷംസുവിനെയാണ് (48) സിഐ ടി.മധുസൂദനൻ അറസ്റ്റ് ചെയ്തത്. സ്കൂളിലേക്കുള്ള യാത്രയിലാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. ഇതു സംബന്ധിച്ച് പെണ്‍കുട്ടി പയ്യോളി മജിസ്ട്രേറ്റ് മുന്‍പാകെ മൊഴി നൽകുകയുണ്ടായി. ഇതിന്റെ തുടർച്ചയായാണ് വടകര സിഐ ഇയാളെ അറസ്റ്റ് ചെയ്യുന്നത്. പോക്സോ നിയമ പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി. പ്രതിയെ രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു
ആറാം ക്ലാസുകാരിയെ ബസിൽ പീഡിപ്പിച്ച ആൾ പിടിയിൽ; സംഭവത്തെക്കുറിച്ച് കുട്ടി പോലീസിനോട് പറഞ്ഞതിങ്ങനെ
