അഹമ്മദാബാദ്: “സെക്സ് സിഡി’ വിവാദത്തിലൂടെ ബിജെപി ഗുജറാത്തിലെ സ്ത്രീകളെ അപമാനിച്ചിരിക്കുകയാണെന്ന് പട്ടേൽ നേതാവ് ഹാർദിക് പട്ടേൽ. വൃത്തിക്കെട്ട രാഷ്ട്രീയമാണ് ബിജെപി പുറത്തെടുത്തിരിക്കുന്നത്. മോർഫ് ചെയ്ത സീഡിയാണിതെന്നും അതിലെ ദൃശ്യങ്ങളിൽ താനല്ലെന്നും ഹാർദിക് പറഞ്ഞു.
2017 മേയ് പതിനാറിന് ഒരു ഹോട്ടൽ മുറിയിൽ ചിത്രീകരിച്ച നാലു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഒരു സ്ത്രീയോടൊപ്പം അടുത്തിടപഴകുന്നതിന്റെ ദൃശ്യമാണ് വീഡിയോയിലുള്ളത്. ഹാർദിക്കിന്റെ രൂപസാദൃശ്യമുള്ള യുവാവാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. പ്രാദേശിക ഗുജറാത്തി ചാനലുകളാണു വിഡിയോ പ്രക്ഷേപണം ചെയ്തത്. ഇതൊന്നും തന്നെ ബാധിക്കില്ലെന്നു പറഞ്ഞ ഹാർദിക് ഗുജറാത്തിലെ ജനങ്ങൾ തനിക്കൊപ്പമാണെന്നും പറഞ്ഞു.