കൊച്ചി: സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്കു 10 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ.
ഉടുന്പന്നൂർ കന്തിപാറ മാങ്ങാറയിൽ അരുണ്‍കുമാറി(29)നെയാണ് എറണാകുളം അഡീഷണൽ സെഷൻസ് ജഡ്ജി (പോക്സോ കോടതി) കെ.ടി.നിസാർ അഹമ്മദ് ശിക്ഷിച്ചത്. 2014 നവംബറിലാണ് കാക്കനാട്ടെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന യുവതിയെ വിവാഹം കഴിച്ചുകൊള്ളാമെന്നു വിശ്വസിപ്പിച്ചു പ്രതി പീഡിപ്പിച്ചത്.
വഞ്ചനാകുറ്റത്തിന് ആറു മാസം തടവുകൂടി വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ചു 10 വർഷം അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ ഏഴു മാസം കൂടി തടവ് അനുഭവിക്കണം.