ഫ്ളോറിഡാ: 1825.20 ഡോളർ വിലമതിക്കുന്ന ഇലക്ട്രോണിക്സ് സാധനങ്ങൾ 3.70 ഡോളറിന് വാങ്ങാൻ ശ്രമിച്ച ആംബർ വെസ്റ്റ് എന്ന 25കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കന്പ്യൂട്ടർ ഉൾപ്പെടെ നിരവധി സാധനങ്ങൾ തെരഞ്ഞെടുത്ത ശേഷം ക്ലിയറിംഗ് വിൽപനക്ക് വച്ചിരുന്ന സാധനങ്ങളുടെ സ്റ്റിക്കർ പറിച്ചെടുത്തു. വില കൂടിയ സാധനങ്ങളുടെ സ്റ്റിക്കറിനു മുകളിൽ പതിച്ചാണ് യുവതി തട്ടിപ്പിനു ശ്രമിച്ചത്.
ഫ്ളോറിഡാ ലോക്കൽ വാൾമാർട്ടിൽ വാരാന്ത്യമായിരുന്നു സംഭവം. സെൽഫ് ചെക്കൗട്ടിൽ എത്തി സാധനങ്ങൾ സ്കാൻ ചെയ്ത് ബാഗിൽ വയ്ക്കുന്നതിനിടെ സംശയം തോന്നിയാണ് ഇവരെ പിടികൂടിയത്.
മകന് ഗിഫ്റ്റ് നൽകുന്നതിന് ആവശ്യമായ പണം ഇല്ലാത്തതിനാലാണ് ഇതിനു ശ്രമിച്ചതെന്നും കംപ്യൂട്ടർ ഭർത്താവിനു വേണ്ടിയായിരുന്നുവെന്നും ഇവർ പോലീസിനോട് കുറ്റസമ്മതം നടത്തി. ഷോപ്പിൽ നിന്നും സാധനങ്ങൾ കടത്തി കൊണ്ടു പോകാൻ ശ്രമിച്ചതിനും കളവു നടത്തിയതിനും ഇവർക്കെതിരെ കേസെടുത്തതായി റിവർ കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു. തുടർന്ന് ജയിലിലടച്ച ഇവരെ 3,000 ഡോളർ ജാമ്യത്തിൽ വിട്ടു. കേസ് ഡിസംബർ 13ന് വാദം കേൾക്കുന്നതിനായി മാറ്റിവച്ചു
റിപ്പോർട്ട്: പി. പി. ചെറിയാൻ