ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ പുതുമുഖം ബംഗളൂരു എഫ്സിയുടെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു. ടീമിന്റെ അംബാഡഡറാകുന്നതില് താന്‍ വളരെ ആവേശത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
സമീപകാലത്ത് ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഒരു ടീമാണ് ബംഗളൂരു എന്നും ഒരു ബംഗളൂരുകാരനായ തനിക്ക് ടീമിന്റെ മുന്നേറ്റത്തെ അഭിമാനത്തോടെയേ കാണാനാകൂ എന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. ദ്രാവിഡിനെപ്പോലെ ഒരാളെ ടീമിന്റെ നെടുന്തൂണായി ലഭിക്കുന്നത്. വലിയ കാര്യമാണെന്ന് സിഇഒ പാര്‍ത് ജിന്‍ഡാലും അഭിപ്രായപ്പെട്ടു. ക്ലബ്ബിനു ലഭിച്ച ഏറ്റവും വലിയ അംഗീകാരം കൂടിയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.