ഗായിക റിമി ടോമിയെക്കൊണ്ട് തന്നെ കെട്ടിക്കാനായിരുന്നു അപ്പന്റെ പ്ലാനെന്ന് കുഞ്ചാക്കോ ബോബന്‍! പാലായ്ക്ക് വരാമായിരുന്നില്ലേയെന്ന് റിമി ടോമി; കൗതുകമുണര്‍ത്തുന്ന വീഡിയോ വൈറല്‍

തൊണ്ണൂറുകളില്‍ സിനിമയിലെത്തുകയും മലയാള സിനിമയുടെ ചോക്ലേറ്റ് ബോയിയായി ഇപ്പോഴും അറിയപ്പെടുകയും ചെയ്യുന്ന ചാക്കോച്ചന്‍, ഒരു ചാനലിലെ അവാര്‍ഡ് വേദിയില്‍ നടത്തിയ രസകരമായ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. പ്രിയയുമായുള്ള വിവാഹത്തിനുമുമ്പ് ഗായിക, റിമി ടോമിയെ ചാക്കോച്ചനെക്കൊണ്ട് കല്യാണം കഴിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ പിതാവിന്റെ പ്ലാന്‍. ചടങ്ങിനിടെ സ്‌റ്റേജില്‍, റിമി ടോമിക്കരികില്‍ നിന്ന് ചാക്കോച്ചന്‍ നടത്തിയ ഈ വെളിപ്പെടുത്തല്‍ പ്രേക്ഷകരില്‍ വലിയ കൗതുകമുണര്‍ത്തുകയും സദസ്സിനെ ഇളക്കിമറിക്കുകയും ചെയ്തു.

പെണ്‍കുട്ടികളുടെ ഹരമായിരുന്ന ചാക്കോച്ചനോട് തനിക്ക് തോന്നിയിട്ടുള്ള ആരാധനയെക്കുറിച്ചും അസൂയയെക്കുറിച്ചുമൊക്കെ ഗായികയും അവതാരകയുമായ റിമി ടോമി നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് മറുപടിയെന്നവണ്ണമാണ് ചോക്കോച്ചന്‍ മറ്റൊരു രഹസ്യം തുറന്നു പറഞ്ഞത്. അതാണ് റിമിയെയും മറ്റുള്ളവരെയും ഞെട്ടിച്ചത്. തന്നെ റിമിയെക്കൊണ്ട് കെട്ടിക്കാന്‍ അപ്പച്ചന് പ്ലാനുണ്ടായിരുന്നുവെന്നായിരുന്നു ചാക്കോച്ചന്‍ പറഞ്ഞത്.

പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. തന്റെ അപ്പന് ഇഷ്ടമുണ്ടായിരുന്ന പെണ്‍കുട്ടിയായിരുന്നു റിമി. തന്നെക്കൊണ്ട് റിമിയെ കെട്ടിക്കാനുള്ള പ്ലാന്‍ അപ്പച്ചനുണ്ടായിരുന്നു. ഇങ്ങനെയായിരുന്നു ചാക്കോച്ചന്റെ വാക്കുകള്‍. പാലാ വരെ വന്ന് തന്നെക്കെട്ടിക്കൂടായിരുന്നോ എന്ന് റിമി തിരിച്ചു ചോദിക്കുന്നു. ഈ പറഞ്ഞത് ശരിക്കും തന്നെ വിഷമിപ്പിച്ചുവെന്നും അവര്‍ പറയുന്നു. നിറപുഞ്ചിരിയോടെ റിമിയുടെ പറച്ചില്‍ കേട്ട് നില്‍ക്കുകയാണ് താരം. എന്നാല്‍ എല്ലാത്തിനും അവസാനമായി ഇത്തരത്തില്‍ ഒരു കാര്യവും ഇല്ലെന്നും ഈ പരിപാടിക്ക് വേണ്ടി പ്ലാന്‍ ചെയ്തിരുന്ന സംഭവമായിരുന്നു ഇതെന്നും പറയുന്നു. ഇപ്പോഴാണ് താന്‍ നന്നായി അഭിനയച്ചതെന്ന് കുഞ്ചാക്കോബോബന്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നുണ്ട്. ഏതായാലും വീഡിയോ വന്‍ ഹിറ്റായി മാറിക്കഴിഞ്ഞു.

https://youtu.be/LLF_PS4r6Ik

Related posts