തന്റെ ചില ചെറുചലനങ്ങള്‍കൊണ്ടും ഭാവപ്രകടനങ്ങള്‍കൊണ്ടും പോലും ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച വ്യക്തിയാണ് മിസ്റ്റര്‍ ബീന്‍ എന്നറിയപ്പെടുന്ന റോവാന്‍ അറ്റ്കിന്‍സണ്‍. ഇപ്പോഴിതാ അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. റോവാന്‍ അറ്റ്കിന്‍സണ്‍ എന്ന മിസ്റ്റര്‍ബീന്‍ അച്ഛനാവുന്നു എന്നതാണ് ആ വാര്‍ത്ത. തന്റെ അറുപത്തിരണ്ടാമത്തെ വയസിലാണ് അതെന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. നടി ലൂയിസ് ഫോര്‍ഡിലുള്ള അറ്റ്കിന്‍സണിന്റെ ആദ്യത്തെ കുട്ടിയാണ് ജനിക്കാനിരിക്കുന്നത്. അറ്റ്കിന്‍സണും മുപ്പത്തിമൂന്നുകാരിയായ ലൂയിസും മൂന്ന് വര്‍ഷമായി ഒന്നിച്ചാണ് താമസം.
ആദ്യഭാര്യ സുനിത്ര ശാസ്ത്രിയില്‍ രണ്ട് കുട്ടികളാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. മൂത്ത മകന് ഇരുപത്തിമൂന്ന് വയസ്സായി. രണ്ടാമത്തെ മകള്‍ക്ക് ഇരുപത്തിയൊന്നും. ചാനല്‍ 4ന്റെ ഹാസ്യ പരിപാടികളിലൂടെ പ്രശസ്തയായ നടിയാണ് ലൂയിസ്. 2013ല്‍ ഒരുമിച്ചൊരു നാടകം ചെയ്തതോടെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാകുന്നത്.കുഞ്ഞിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ഏതായാലും അറ്റ്കിന്‍സണിന്റെ ആരാധകര്‍ക്ക്, തീര്‍ച്ചയായും സന്തോഷിക്കാനുള്ള വക നല്‍കുന്നതാണ് ഈ വാര്‍ത്ത.