ബെയ്ജിംഗ്: ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്ഷിപ്പില്ഇന്ത്യയുടെ പി.വി. സിന്ധു ക്വാർട്ടറിൽ. ചൈനീസ് താരം ഹാൻ യുവിനെ 21-15, 21-13 എന്ന സ്കോറിനു സിന്ധു പരാജയപ്പെടുത്തി.
അതേസമയം, സൈന നെഹ് വാളും എച്ച്. എസ്. പ്രണോയിയും രണ്ടാം റൗണ്ടില്‍ പുറത്തായി. വനിതാ സിംഗിള്‍സില്‍ ജപ്പാന്റെ അകനെ യാമാഗുചിയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന തോറ്റത്. സ്കോര്‍: 18-21, 11-21. പുരുഷ വിഭാഗത്തില്‍ 53-ാം റാങ്കുകാരനായ ചൈനയുടെ ച്യുക് യു ലീയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ്. സ്കോര്‍: 19-21, 17-21.