കൊച്ചി: കൊച്ചിയിൽ ഐഎസ്എൽ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ മെട്രോ സ്പെഷൽ സർവീസുകൾ നടത്തും. കളി കാണാൻ എത്തുന്നവർക്കു രാത്രി വൈകിയും മടക്കയാത്ര നടത്തുന്നതിനായി രാത്രി 11.15വരെയുമാണു മെട്രോ സർവീസ് .
ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് ആലുവയിലേക്കും മഹാരാജാസ് കോളജ് സ്റ്റേഷനിലേക്കുമുള്ള അവസാന സർവീസ് 11.15ന് ആയിരിക്കും. ഡിസംബർ 31 ഒഴികെ ബാക്കി കളികളുള്ള ദിവസങ്ങളിലെല്ലാം മെട്രോ സ്പെഷൽ സർവീസ് തുടരും.