അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ആണ് സോഷ്യല്‍ മീഡിയയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച്, ലോകരാഷ്ട്രീയത്തില്‍ വരെ സോഷ്യല്‍മീഡിയയ്ക്ക് വളരെയധികം സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നത് മറ്റൊരു വസ്തുത. ഇത്തരത്തില്‍ സോഷ്യല്‍മീഡിയയുടെ ശക്തമായ സഹായത്തോടെ അധികാരത്തിലെത്തിയ നേതാവാണ് നരേന്ദ്രമോദി. അതേസമയം, ചെയ്യുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റു വാങ്ങുന്നതും അദ്ദേഹം തന്നെയാണ്.
ആസിയാന്‍ ഉച്ചകോടിയ്ക്കായി ഫിലിപ്പെന്‍സിലെ മനിലയിലെത്തിയ നരേന്ദ്ര മോദി ട്വിറ്ററില്‍ പങ്കുവെച്ച ഫോട്ടോയാണ് ഇത്തവണ ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോയും പ്രധാനമന്ത്രി മോദിയും ഒരുമിച്ചുള്ള ചിത്രമാണ് വൈറലായികൊണ്ടിരിക്കുന്നത്. മറ്റൊരു നേതാവിനോട് സംസാരിച്ചിരിക്കുന്നതിനിടെ മോദിയുടെ പിന്നിലൂടെ ‘നൈസായി’ കടന്നു പോകുന്ന ജസ്റ്റിന്‍ ട്രൂഡോയുടെ ഫോട്ടോയാണ് ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്.
ജസ്റ്റിന്‍ ട്രൂഡോ മോദിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തുകയാണോ എന്ന് തോന്നിപ്പോകുന്ന ചിത്രം ട്വിറ്ററൈറ്റികള്‍ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് വമ്പന്‍ ട്രോളുകളുണ്ടായിരുന്നെങ്കിലും ചില അക്കൗണ്ടുകള്‍ മോദി അനുകൂലികള്‍ പൂട്ടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സ്‌ക്രീന്‍ ഷോട്ടുകള്‍ മാത്രമാണ് നിലവിലുള്ളത്.