സൽമാൻ ഖാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ദബാംഗിന്റെ മൂന്നാം ഭാഗം ഒരുങ്ങുന്നു. ഇതിനെ സംബന്ധിച്ച വെളിപ്പെടുത്തലുകൾ സൽമാന്റെ സഹോദരൻ അർബാസ് ഖാൻ നടത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനെയും നിശ്ചയിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. അഭിനയം, നൃത്തം, സംവിധാനം എന്നീ മേഖലകളിൽ മികവു പുലർത്തിയ പ്രഭുദേവയാണ് ദബാംഗ് മൂന്നാം ഭാഗത്തിന്റെ സംവിധായകൻ.
ചിത്രത്തിന്റെ തിരക്കഥ രചനയും പ്രീ പ്രൊഡക്ഷൻ വർക്കുകളും നടക്കുകയാണെന്നും അടുത്തവർഷം ഏപ്രിലോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അർബാസ് വ്യക്തമാക്കി. ചിത്രത്തിന്റെ മൂന്നു ഭാഗങ്ങളുടെയും നിർമാതാവ് അർബാസാണ്. മാത്രമല്ല ദബാംഗ് രണ്ടാം ഭാഗത്തിന്റെ സംവിധായകനും അർബാസ് ആയിരുന്നു. ടൈഗർ റിട്ടേണ്‍സിന്റെ പ്രമോഷൻ കൂടാതെ മറ്റൊരു ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സൽമാൻ ഖാൻ ഇപ്പോൾ.
സൊനാക്ഷി സിൻഹ നായികയാകുന്ന ചിത്രത്തിൽ സണ്ണി ലിയോണും പ്രധാന വേഷത്തെ അവതരിപ്പിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. തെരാ ഇൻതസാർ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് അർബാസ് ഇപ്പോൾ.