ബം​ഗ​ളൂ​രു വി​ജ​യ​ത്തോ​ടെ അ​ര​ങ്ങേ​റി

ബം​ഗ​ളൂ​രു: സു​നി​ൽ ഛേത്രി​യു​ടെ ബം​ഗ​ളൂ​രു എ​ഫ്സി ഐ​എ​സ്എ​ലി​ൽ വി​ജ​യ​ത്തോ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. മും​ബൈ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ബം​ഗ​ളൂ​രു വീ​ഴ്ത്തി​യ​ത്. എ​ഡ്വാ​ർ​ഡോ മാ​ർ​ട്ടി​ൻ, സു​നി​ൽ ഛേത്രി ​എ​ന്നി​വ​രാ​യി​രു​ന്നു ബം​ഗ​ളൂ​രു​വി​നാ​യി മും​ബൈ വ​ല​യി​ൽ പ​ന്തെ​ത്തി​ച്ച​ത്. ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു ബം​ഗ​ളു​രു ല​ക്ഷ്യം ക​ണ്ട​ത്.

ക​ളി​യു​ടെ പൂ​ർ​ണ ആ​ധി​പ​ത്യം ആ​ദ്യാ​വ​സാ​നം ബം​ഗ​ളു​രു നി​ല​നി​ർ​ത്തി. എ​ന്നാ​ൽ ഫി​നീ​ഷിം​ഗി​ലെ പോ​രാ​യ്മ​ക​ൾ അ​വ​രെ വ​ല​ച്ചു. മ​റു​വ​ശ​ത്ത് മും​ബൈ മോ​ശം ക​ളി​യാ​ണ് ബം​ഗ​ളൂ​രു​വി​ന്‍റെ മൈ​താ​ന​ത്ത് കാ​ഴ്ച​വ​ച്ച​ത്. പാ​സിം​ഗി​ൽ​പോ​ലും സ്കൂ​ൾ നി​ല​വാ​രം പു​ല​ർ​ത്തി​യി​ല്ല. ഒ​റ്റ​പ്പെ​ട്ട നീ​ക്ക​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു എ​ടു​ത്തു​പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്.

Related posts