ചിങ്ങവനം: കുഴിമറ്റത്ത് കാണാതായ ദന്പതികൾ രണ്ടു പേരും ഒരുമിച്ചല്ല പോയതെന്ന നിഗമനത്തിലാണ് ചിങ്ങവനം പോലീസ്. പനച്ചിക്കാട് കുഴിമറ്റം സദനം കവലയ്ക്ക് സമീപം പത്തിൽപറന്പ് ബിൻസി എന്ന നിഷ(37) ഭർത്താവ് മോനിച്ചൻ(42) എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ 17ന് രാത്രി ബിൻസിയുടെ വീട്ടിലുണ്ടായ വഴക്കിനെ തുടർന്നാണ് ഇരുവരെയും കാണാതായതെന്നാണ് ബിൻസിയുടെ മാതാവ് കുഞ്ഞുമോൾ പോലീസിന് നല്കിയ പരാതി.
ബിൻസിയും കാമുകനുമൊത്താണ് പോയിരിക്കുന്നതെന്ന് സംശയത്തിലാണ് പോലീസ് അന്വേഷണം നടക്കുന്നത്. തമിഴ്നാട്ടുകാരനായ കാമുകന്റെ ഫോണ് നന്പർ പോലീസിന് ലഭിച്ചിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടന്നു വരുന്നതായും പോലീസ് വ്യക്തമാക്കി.
കൈക്ക് വെട്ടേറ്റ ബിൻസിയുടെ നില എന്താണെന്ന അറിയാത്ത സാഹചര്യത്തിൽ മോനിച്ചൻ ഒളിവിൽ കഴിയുകയാവാമെന്നും പോലീസ് പറയുന്നു. ബിൻസിക്ക് എന്തെങ്കിലും സംഭവിച്ചോ ? ബിൻസി ആരുടെ ഒപ്പമാണ് പോയത് ? തുടങ്ങിയ കാര്യങ്ങളാണ് ഇനി അറിയാനുള്ളത്. കോട്ടയത്ത് അടുത്ത നാളിലുണ്ടാകുന്ന മൂന്നാമത്തെ ദന്പതി തിരോധാനമാണ് ചിങ്ങവനത്തേത്.