റഫാല്‍ യുദ്ധവിമാന അഴിമതി വിവാദം! ബിജെപിയേക്കാളും മോദിയേക്കാളും പണികിട്ടിയത്, അനില്‍ അംബാനിയ്ക്ക്; കാരണമിത്

റഫാല്‍ യുദ്ധവിമാന വിഷയമാണ് ഇപ്പോള്‍ ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ തലവേദനയായിരിക്കുന്നത്. കൂടുതല്‍ ചര്‍ച്ചകളും റിപ്പോര്‍ട്ടുകളും നിരീക്ഷണങ്ങളും വന്നതോടെ റഫാല്‍ വിവാദം കത്തിപ്പടരുകയാണ്. ഏറ്റവും വലിയ അഴിമതിയെന്ന് പ്രതിപക്ഷവും ബിജെപി വിരോധികളും അലമുറയിടുമ്പോള്‍ പക്ഷേ പണികിട്ടിയത്, ശരിക്കും ബിജെപിയ്‌ക്കോ മോദിയ്‌ക്കോ അല്ല, മറിച്ച്, അനില്‍ അംബാനിയ്ക്കാണ്. 45,000 കോടി കടം വന്നതിനെ തുടര്‍ന്ന് ടെലികോം മേഖലയുടെ ഭൂരിഭാഗവും പൂട്ടേണ്ടിവന്ന അനില്‍ അംബാനിയുടെ റിലയന്‍സിന് വന്‍ തിരിച്ചടിയാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍.

റഫാല്‍ പോര്‍വിമാന നിര്‍മാണത്തില്‍ ഏകേദേശം 30,000 കോടി രൂപയാണ് അനില്‍ അംബാനിയ്ക്ക് കിട്ടേണ്ടത്. പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കിയാണ് റിലയന്‍സിന് ഈ കരാര്‍ നല്‍കിയത്. എന്നാല്‍ കരാര്‍ നല്‍കുമ്പോള്‍ ആരും വിവാദമാക്കിയില്ല. ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞ സമയത്താണ് സംഗതി വിവാദത്തില്‍ പെട്ടിരിക്കുന്നത്. 2015ല്‍ നരേന്ദ്ര മോദി ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോള്‍ അനില്‍ അംബാനിയും കൂടെ ഉണ്ടായിരുന്നു. പിന്നീട് 10.2 ബില്യണ്‍ ഡോളര്‍ അതായത് 54,000 കോടിക്ക് 126 റഫാല്‍ പോര്‍വിമാനങ്ങളും അതിന്റെ സാങ്കേതിക വിദ്യയും ഇന്ത്യയില്‍ എത്തിക്കാനായിരുന്നു യുപിഎ സര്‍ക്കാരിന്റെ നീക്കം. 36 വിമാനങ്ങളില്‍ 18 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കാനായിരുന്നു മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കരാര്‍. മോദി അധികാരമേറ്റപ്പോള്‍ റഫാല്‍ കരാറില്‍ ഭേദഗതികള്‍ വരുത്തി.

126 ല്‍ നിന്ന് 36 വിമാനമാക്കി. 36ഉം ഫ്രാന്‍സില്‍ നിന്ന് വാങ്ങാനായിരുന്നു തീരുമാനം. അപ്പോള്‍ വില 10.2 ബില്യണ്‍ ഡോളറില്‍ നിന്ന് 8.7ബില്യണ്‍. ഏകദേശം അറുപതിനായിരം കോടിയുടേതാണ് മോദി സര്‍ക്കാരിന്റെ കരാര്‍. റിലയന്‍സ് എയ്‌റോ സ്ട്രക്ചര്‍ എന്ന അനില്‍ അംബാനിയുടെ കമ്പനി ഡസോള്‍ട്ട് ഏവിയേഷനുമായി ചേര്‍ന്ന് ഡസോള്‍ട്ട് റിലയന്‍സ് ആരോ സ്‌പെയ്‌സ് എന്ന കമ്പനി തുടങ്ങിയത് ഈ കരാര്‍ ലക്ഷ്യമിട്ടാണെന്നാണ് നിലവിലെ ആരോപണം. 2016 ല്‍ തന്നെ കരാര്‍ സംബന്ധിച്ച് റിലയന്‍സ് എയറോസ്പേസും ഡസോള്‍ട്ടും സംയുക്ത പ്രസ്താവന നടത്തിയിരുന്നു. നാഗ്പൂരില്‍ നൂറ് ഏക്കറിലേറെ വരുന്ന സ്ഥലത്ത് റഫാല്‍ പോര്‍വിമാനങ്ങളുടെ നിര്‍മാണ സമുച്ചയം നിര്‍മിക്കാനും തീരുമാനമായിരുന്നു. ആ അവസരത്തിലാണ് വിവാദങ്ങള്‍ ആളികത്തിപടര്‍ന്നത്. അതായത്, മോദിയേക്കാള്‍ കൂടുതല്‍ പണികിട്ടിയത്, അനില്‍ അംബാനിയ്ക്കാണെന്ന് ചുരുക്കം.

 

 

Related posts