ഭോപ്പാൽ: സഞ്ജയ് ലീലാ ബൻസാലിയുടെ ബോളിവുഡ് ചലച്ചിത്രം “പദ്മാവതി’ക്ക് മധ്യപ്രദേശിൽ നിരോധനം. സംസ്ഥാനത്ത് ചിത്രം പ്രദർപ്പിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ചിത്രത്തിന് ഇതുവരെ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല.
ചരിത്രം വളച്ചൊടിച്ചെന്ന ആരോപണം നേരിടുന്ന ചിത്രത്തിന്റെ റിലീസ് വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു രാജസ്ഥാന് സര്‍ക്കാരും യുപി സര്‍ക്കാരും കേന്ദ്രത്തിന് കത്തയച്ചിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ രാജ്പുത് കർണി സേന റോഡുകൾ ഉപരോധിച്ചിരുന്നു.