ചാത്തന്നൂർ: മദ്യലഹരിയിൽ പിതാവ് മകനേയും ഭാര്യയേയും കുത്തി പരിക്കേൽപ്പിച്ചു. മൈലക്കാട് തുല വിള ക്ഷേത്രത്തിന് സമീപം തുഷാർ ഭവനിൽ പുഷ്പമ്മ (42), മകൻ തുഷാർ (27) എന്നിവർക്കാണ് പരിക്കേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് പുഷ്പമ്മയുടെ ഭർത്താവ് കുഞ്ഞുമോനു വേണ്ടി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. സ്ഥിരമായി മദ്യം വാങ്ങി വീട്ടിൽ കൊണ്ടുവന്ന് കുടിക്കാറുണ്ടായിരുന്ന ഇയാൾ മകനേയും മദ്യപിക്കാൻ പ്രേരിപ്പിക്കാറുണ്ടായിരുന്നതായി പറയുന്നു.
ഇയാളുടെ മദ്യപാനം സഹിക്കാൻ കഴിയാതെ പുഷ് പമ്മ അടുത്തുളള കുടുംബ വീട്ടിൽ പോയിരിക്കവെ അച്ഛനും മകനും തമ്മിൽ വഴക്കുണ്ടാകുന്നതു കണ്ട് തടസം പിടിക്കാൻ എത്തവെ പുഷ്പ മ്മയേയും മകനേയും കത്രിക കൊണ്ട് കുത്തി മുറിവേൽപ്പിക്കുകയായിരുന്നു. കൊട്ടിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.