ഗുളിക തൊണ്ടയിൽ  കുടുങ്ങി ബാലിക മരിച്ചു;  കടുത്ത ചുമയെ തുടർന്ന് നൽകിയ ഗുളിക തൊണ്ടയിൽ കുടുങ്ങുകയായിരുന്നു ; ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ചി​ങ്ങ​വ​നം: ശി​ശു​ദി​ന റാ​ലി​യി​ൽ മു​ൻ പ്ര​ധാ​ന മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ വേ​ഷ​മ​ണി​ഞ്ഞ കു​ട്ടി ഗു​ളി​ക തൊ​ണ്ട​യി​ൽ കു​ടു​ങ്ങി മ​രി​ച്ചു. ചി​ങ്ങ​വ​നം പ​രു​ത്തും​പാ​റ ന​ടു​വി​ലേ​പ്പ​റ​ന്പി​ൽ റി​ന്‍റു സ്ക​റി​യ – റി​നു ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ഐ​ലി​ൻ റി​ന്‍റു (നാ​ല്) വാ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നു ചി​ങ്ങ​വ​ന​ത്തു​ള്ള റി​നു​വി​ന്‍റെ ബ​ന്ധു​വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. പാ​ച്ചി​റ മാ​താ സ്കൂ​ളി​ലെ യു​കെ​ജി വി​ദ്യാ​ർ​ഥി​യാ​യ ഐ​ലി​ൻ ചു​മ കു​റ​യു​ന്ന​തി​നാ​യി ക​ഴി​ച്ച ഗു​ളി​ക​യാ​ണു തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​ത്.

ഗു​ളി​ക തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​തോ​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ വീ​ട്ടു​കാ​ർ ചേ​ർ​ന്നു കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ഴി​ഞ്ഞ ശി​ശു​ദി​ന റാ​ലി​യി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ വേ​ഷ​മ​ണി​ഞ്ഞ ഐ​ലി​ൻ ഏ​വ​രു​ടെ​യും മ​നം ക​വ​ർ​ന്നു. മൃ​ത​ദേ​ഹം സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം പീ​ന്നി​ട്.

Related posts