ബ്രിസ്ബെയ്ൻ: ക്രിക്കറ്റ് ലോകം കാത്തിരുന്ന ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമായി. ഇന്ത്യൻ സമയം രാവിലെ 5.30നാണ് മത്സരം ആരംഭിച്ചത്. എന്നാൽ ആരാധകരുടെ ആവേശത്തിനു മേൽ കരിനിഴൽ വീഴ്ത്തി മഴയെത്തിയതോടെ മത്സരം താത്കാലികമായി നിർത്തിവച്ചു. കളി നിർത്തി വയ്ക്കുമ്പോൾ 29 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 59 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.
32 റൺസുമായി ജെയിംസ് വിൻസും 25 റൺസുമായി മാർക്ക് സ്റ്റോൺമാനുമാണ് ക്രീസിൽ. അലിസ്റ്റര്‍ കുക്കിന്റെ(2) വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. മിച്ചൽ സ്റ്റാർക്കിനായിരുന്നു വിക്കറ്റ്. നേരത്തേ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.