വടക്കഞ്ചേരി: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ വടക്കഞ്ചേരി പോലീസ് തന്ത്രപരമായി പിടികൂടി അറസ്റ്റ് ചെയ്തു. മൂച്ചിക്കൽ കുളന്പ് സ്വദേശി സജി (40)യെയാണ് വടക്കഞ്ചേരി സിഐയുടെ ചാർജുള്ള ആലത്തൂർ സി ഐ കെ.എ. എലിസബത്ത് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ ഏഴരക്കാണ് സംഭവമുണ്ടായത്. വിദ്യാർത്ഥിനി സ്റ്റോപ്പിൽ എത്തും മുന്പേ സ്ഥിരമായി യാത്ര ചെയ്യുന്ന ബസ് പോയിരുന്നു. ഇതിനിടെയാണ് സജി ഓട്ടോയുമായി എത്തിയത്.വിദ്യാർത്ഥിനിയെ കയറ്റി മുന്നോട്ട് പോയ ഓട്ടോ കുറച്ചു ദൂരം പിന്നിട്ടപ്പോൾ ശരിയായ റോഡിലൂടെ പോകാതെ ചെറിയ ഇടവഴിയിലൂടെ തിരിഞ്ഞുആളൊഴിഞ്ഞ സ്ഥലത്തേക്ക് പോയി. അവിടെ വെച്ച്കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം തുടങ്ങി.പരിഭ്രാന്തിയിലായ കുട്ടി ബഹളം വെച്ചു.
പ്രശ്നമാകുമെന്ന കണ്ട ഓട്ടോ ഡ്രൈവർ ശ്രമം ഉപേക്ഷിച്ചു.ഇക്കാര്യം മറ്റാരോടും പറയരുതെന്നും ഓട്ടോ ഡ്രൈവർ ഭീക്ഷണിപ്പെടുത്തി ,കുട്ടിയെ ഓട്ടോയിൽ തന്നെ സ്കൂളിൽ വിട്ടു. സ്കൂളിലെത്തിയ കുട്ടി കൂട്ടുകാരോടും സ്കൂൾ പ്രിൻസിപ്പലിനോടും വിവരം പറഞ്ഞു. സ്കൂൾ അധികൃതരാണ് പിന്നീട് വിവരം പോലീസിനെ അറിയിച്ച് കേസ്സെടുത്ത് നടപടി എടുത്തത്. ബസ് കണ്ടക്ടറായിരുന്ന സജി, ഒരു മാസമായി തൃശൂർ ടൗണിൽ ഓട്ടോ ഡ്രൈവറാണ്. ഇയാൾക്ക് ഭാര്യയും കുട്ടികളുമുണ്ട്.