ഇപ്പം പ്രതിരോധം അഴിക്കുള്ളിലിരുന്ന്..! സ്കൂളിൽ പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​നെ​ത്തി​യ ന​ഴ്സി​നെ മ​ർ​ദി​ച്ച​വ​ർ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: മീ​സ​ൽ​സ് റു​ബെ​ല്ല പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പെ​ടു​ക്കാ​നെ​ത്തി​യ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കു മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. എ​ട​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ബ​ഷി​ർ, സ​ഫ്വാ​ൻ എ​ന്നി​വ​രെ​യാ​ണു വ​ളാ​ഞ്ചേ​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​റ്റു​ള്ള​വ​ർ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

എ​ട​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ത്തി​പ്പ​റ്റ ജി​എ​ൽ​പി സ്കൂ​ളി​ൽ കു​ത്തി​വ​യ്പ്പെ​ടു​ക്കാ​നെ​ത്തി​യ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കാ​ണ് യു​വാ​ക്ക​ളു​ടെ മ​ർ​ദ​ന​മേ​റ്റ​ത്. വാ​ക്സി​നെ​ടു​ക്കു​ന്ന​തി​നി​ടെ ഒ​രു സം​ഘം യു​വാ​ക്ക​ളെ​ത്തി ന​ഴ്സി​ന്‍റെ കൈ​പി​ടി​ച്ച് വ​ലി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ണ്‍ എ​റി​ഞ്ഞു പൊ​ട്ടി​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ എ​ട​യൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ന​ഴ്സ് ശ്യാ​മ​ള കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മാ​രാ​കാ​യു​ധ​ങ്ങ​ളു​മാ​യാ​ണ് അ​ക്ര​മി​സം​ഘം എ​ത്തി​യ​തെ​ന്ന് എ​ട​യൂ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​അ​ലി അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. മീ​സ​ൽ​സ് റു​ബെ​ല്ല വാ​ക്സി​ൻ കാ​ന്പ​യി​ൻ അ​വ​സാ​ന​ദി​വ​സ​ങ്ങ​ളി​ലേ​ക്ക​ടു​ക്കു​ന്പോ​ഴാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

Related posts