ഇതിനായിരുന്നോ സാറേ ലിങ്കിംഗ് ചെയ്യിച്ചത്..! മൊബൈൽ ആധാറുമായി ലിങ്കുചെയ്തു; വൃദ്ധയുടെ തൊഴിലുറപ്പ് വേതനം പോയത് എയർടെൽ ബാങ്കിലേക്ക്; കളക്ടർക്ക് പരാതി നൽകി ജാനു

 കു​​​റ്റ്യാ​​​ടി (കോ​​​ഴി​​​ക്കോ​​​ട്): എ​​​യ​​​ർ​​​ടെ​​​ൽ മൊ​​​ബൈ​​​ൽ ന​​ന്പ​​ർ ​ആ​​​ധാ​​​റു​​​മാ​​​യി ലി​​​ങ്ക് ചെ​​​യ്ത മ​​​രു​​​തോ​​​ങ്ക​​​ര പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ തൊ​​​ഴി​​​ലു​​​റ​​​പ്പ് ജോലിക്കാരി​​​യു​​​ടെ വേ​​​ത​​​നം എ​​​യ​​​ർ​​​ടെ​​​ൽ ബാ​​​ങ്ക് അ​​ക്കൗ​​ണ്ടി​​ലേ​​ക്കു പോ​​യ​​താ​​യി പ​​​രാ​​​തി. മ​​​രു​​​തോ​​​ങ്ക​​​ര തൂ​​​വ്വാ​​​ട്ട പൊ​​​യി​​​ലി​​​ലെ പാ​​​ലോ​​​റ ജാ​​​നു​​​വി​​​ന്‍റെ സെ​​​പ്റ്റം​​​ബ​​​റി​​​ലെ വേ​​​ത​​​നം പ​​​ഞ്ചാ​​​യ​​​ത്ത് അ​​​യ​​​ച്ച​​​പ്പോ​​​ഴാ​​​ണ് തു​​​ക എ​​​യ​​​ർ​​​ടെ​​​ല്ലി​​ന്‍റെ പെ​​യ്മെ​​ന്‍റ് ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ലേ​​ക്കു പോ​​യ​​ത്.

മൊ​​ബൈ​​ൽ ന​​ന്പ​​ർ ആ​​ധാ​​റു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ന്പോ​​ൾ ചി​​ല സ്വ​​കാ​​ര്യ മൊ​​ബൈ​​ൽ ഫോ​​ൺ ക​​ന്പ​​നി​​ക​​ൾ ഉ​​പ​​യോ​​ക്താ​​വ് ആ​​വ​​ശ്യ​​പ്പെ​​ടാ​​തെ പെ​​യ്മെ​​ന്‍റ് ബാ​​ങ്ക് അ​​ക്കൗ​​ണ്ട് ആ​​രം​​ഭി​​ക്കു​​ന്ന​​താ​​യി നേ​​ര​​ത്തെ ത​​ന്നെ പ​​രാ​​തി ഉ​​യ​​ർ​​ന്നി​​രു​​ന്നു.

സ്വ​​കാ​​ര്യ മൊ​​ബൈ​​ൽ ക​​ന്പ​​നി​​ക​​ളിൽ ചിലത് അ​​ടു​​ത്ത കാ​​ല​​ത്തു പെ​​യ്മെ​​ന്‍റ് ബാ​​ങ്കു​​ക​​ൾ തു​​ട​​ങ്ങി​​യി​​രു​​ന്നു. മൊ​​ബൈ​​ലു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ന്ന ആ​​ധാ​​ർ ന​​ന്പ​​ർ ഉ​​പ​​യോ​​ഗി​​ച്ചു ക​​ന്പ​​നി​​ക​​ൾ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ അ​​റി​​യാ​​തെ പെ​​യ്മെ​​ന്‍റ് ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ൾ തു​​റ​​ക്കു​​ന്ന​​താ​​യാ​​ണ് പ​​രാ​​തി. നി​​ല​​വി​​ലെ രീ​​തി അ​​നു​​സ​​രി​​ച്ച് ആ​​ധാ​​റു​​മാ​​യി ഏ​​റ്റ​​വും ഒ​​ടു​​വി​​ൽ ലി​​ങ്ക് ചെ​​യ്യു​​ന്ന ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ലേ​​ക്കാ​​ണ് സ​​ർ​​ക്കാ​​ർ സ​​ബ്സി​​ഡി​​ക​​ളും ആ​​നു​​കൂ​​ല്യ​​ങ്ങ​​ളും മ​​റ്റും പോ​​കു​​ന്ന​​ത്. ഇ​​തേ രീ​​തി​​യി​​ലാ​​ണ് ജാ​​നു​​വി​​ന്‍റെ​​യും പ​​ണം എ​​യ​​ർ​​ടെ​​ൽ ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ലേ​​ക്കു പോ​​യ​​ത്.

മ​​​രു​​​തോ​​​ങ്ക​​​ര ഗ്രാ​​​മീ​​​ൺ ബാ​​​ങ്കി​​​ലേ​​​ക്കു വ​​​ന്നുകൊ​​​ണ്ടി​​​രു​​​ന്ന പ​​​ണ​​​മാ​​​ണ് ആ​​​ധാ​​​റു​​​മാ​​​യി ഫോ​​​ൺ ലി​​​ങ്ക് ചെ​​​യ്ത​​​തോ​​​ടെ മൊ​​​ബൈ​​​ൽ ക​​​മ്പ​​​നി​​​യു​​ടെ ബാ​​ങ്കി​​ൽ തു​​റ​​ന്ന അ​​ക്കൗ​​ണ്ടി​​ലേ​​ക്കു പോ​​​യ​​​ത്. 3,144 രൂ​​​പ​​​യാ​​​ണ് എ​​​യ​​​ർ​​​ടെ​​​ല്ലി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​ത്. താ​​​ൻ അ​​​റി​​​യാ​​​തെ പ​​​ണം എ​​​ങ്ങ​​​നെ എ​​​യ​​​ർ​​​ടെ​​​ല്ലി​​​ലേ​​​ക്ക് മാ​​​റി​​​യെ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ജാ​​​നു ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

Related posts