വി​വാ​ദം പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക്! പ​ദ്മാ​വ​തി​ക്കെ​തി​രേ ആ​ത്മാ​ഹു​തി? ജ​യ്പു​ർ കോ​ട്ട​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ന്യൂ​ഡ​ൽ​ഹി: പ​ദ്മാ​വ​തി വി​വാ​ദം പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക്. പ​ദ്മാ​വ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​മെ​ന്ന നി​ല​യി​ൽ ജീ​വ​നൊ​ടു​ക്കു​ക​യാ​ണെ​ന്നു പാ​റ​യി​ൽ എ​ഴു​തി​യ​ശേ​ഷം യു​വാ​വ് ജ​യ്പു​ർ കോ​ട്ട​യി​ൽ ജീ​വ​നൊ​ടു​ക്കി. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ജ​യ്പു​ർ കോ​ട്ട​യു​ടെ അ​തി​രി​ലു​ള്ള ന​ഗ​ർ​ഗ​ഡ് കോ​ട്ട​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ ക​ണ്ടെ​ത്തി​യ ക​ല്ലി​ൽ ഹി​ന്ദി​യി​ൽ എ​ഴു​തി​യ കു​റി​പ്പി​ലാ​ണ് പ​ദ്മാ​വ​തി​യെ മ​ര​ണ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യ​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഞ​ങ്ങ​ൾ കോ​ല​ങ്ങ​ൾ മാ​ത്ര​മ​ല്ല കെ​ട്ടി​ത്തൂ​ക്കു​ന്ന​ത് എ​ന്നെ​ഴു​തി​യ ക​ല്ലി​നു സ​മീ​പം ക​ണ്ടെ​ത്തി​യ മ​റ്റൊ​രു ക​ല്ലി​ൽ പ​ദ്മാ​വ​തി എ​ന്നും കോ​റി​യി​ട്ടു​ണ്ട്.

ദീ​പി​ക പ​ദു​ക്കോ​ണി​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി ഒ​രു​ക്കി​യ പ​ദ്മാ​വ​തി​ക്കെ​തി​രേ ര​ജ്പു​ത് ക​ർ​ണി സേ​ന വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ന​ട​ത്തു​ന്ന​ത്. ദീ​പി​ക​യു​ടെ ത​ല​വെ​ട്ടു​മെ​ന്നു​വ​രെ പ്ര​തി​ഷേ​ധ​ക്കാ​ർ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.

Related posts