സോഷ്യൽ മീഡിയയിൽ നടി തപ്സി പോസ്റ്റ്ചെയ്ത ചിത്രത്തിനെതിരെ സദാചാരവാദികളുടെ ആക്രമണം. ചില നിമിഷങ്ങൾ ആരാലും തിരുത്തപ്പെടാതെയും സ്പർശിക്കപ്പെടാതെയും നിൽക്കും എന്ന അടിക്കുറിപ്പോടെ തപ്സി പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെയാണ് സദാചാരവാദികളുടെ ആക്രമണം.
തപ്സിയെ വിമർശിച്ചു കൊണ്ടുള്ള കമന്റുകളാണ് ചിത്രത്തിനു ലഭിച്ചത്. ചിലർ തപ്സിയെ ഭാരതസംസ്കാരം പഠിപ്പിക്കനാണ് ശ്രമിക്കുന്നത്. മറ്റു ചിലരാകട്ടെ ഇത്തരം ചിത്രങ്ങൾ സ്ത്രീകളിലേക്ക് പുരുഷന്മാരെ കൂടുതൽ ആകർഷിക്കുമെന്നും അത് സ്ത്രീകൾക്ക് ഉപദ്രവമാകുമെന്നും ഒരാൾ അഭിപ്രായപ്പെട്ടപ്പോൾ അങ്ങനെ അസുഖമുള്ള പുരുഷന്മാർ അത് ഭേദമാകാൻ എന്തെങ്കിലും പ്രതിവിധി ചെയ്യണമെന്നുമുള്ള ചുട്ട മറുപടിയാണ് തപ്സി നൽകിയത്.