ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു അവസാന നാലിലൊരാളായി. ക്വാര്‍ട്ടറിൽ ജപ്പാന്റെ അകാനെ യാമാഗുച്ചിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്.
രണ്ടാം സീഡായ സിന്ധു നേരിട്ടുള്ള ഗെയിമുകൾക്കാണ് ജയിച്ചത്. അഞ്ചാം സീഡ് എതിരാളിയെ അനായാസം കൈകാര്യം ചെയ്ത സിന്ധു മത്സരം 37 മിനിറ്റിൽ അവസാനിപ്പിച്ചു. സ്കോർ: 21-12, 21-19.