ചുംബിച്ചാൽ ആകാശം ഇടിഞ്ഞുവീഴുമോയെന്ന് നടി ആൻഡ്രിയ. ചുംബനം എങ്ങനെയാണ് ആഭാസമാകുന്നതെന്നാണ് നടി ചോദിക്കുന്നത്. അവൾ എന്ന ഹൊറർ ചിത്രത്തിൽ നടൻ സിദ്ധാർഥുമായുള്ള ചുംബനരംഗത്തിനെതിരേ വിമർശനമുയർന്ന സാഹചര്യത്തിലാണ് നടി ഇങ്ങനെ പ്രതികരിച്ചത്.
ഹൊറർ എന്നു കേൾക്കുന്നതേ പേടിയാണെങ്കിലും സ്ത്രീകഥാപാത്രത്തിനു പ്രാധാന്യമുള്ളതുകൊണ്ടാണ് ആ ചിത്രത്തിൽ അഭിനയിച്ചത്. ചിത്രത്തിലെ ചുംബനരംഗം കഥ ആവശ്യപ്പെടുന്നതുകൊണ്ടാണ് അഭിനയിച്ചത്. സിനിമ എന്നു പറയുന്നതു തന്നെ ഗ്ലാമർ ലോകമാണെന്നും ആൻഡ്രിയ പറയുന്നു. തമിഴിലും മലയാളത്തിലും നിരവധി ശ്രദ്ധേയ വേഷങ്ങൾ ആൻഡ്രിയ ചെയ്തിട്ടുണ്ട്.