സ്വകാര്യ ചാനല്‍ പരിപാടിയില്‍ പരിചയപ്പെട്ട ഗോകുല്‍ രാജ് എന്ന കൊച്ചുമിടുക്കന് തന്റെ സിനിമയില്‍ പാടാന്‍ അവസരമൊരുക്കിയിരിക്കുകയാണ് നടന് ജയസൂര്യ. കാഴ്ച്ചയില്ലാത്ത കുട്ടിയുടെ അസാമാന്യ പ്രകടനം കണ്ട് വേദിയില്‍ വെച്ച് തന്നെ തന്റെ അടുത്ത സിനിമയില്‍ സാധുക്കുമെങ്കില് ഗോകുലിന് പാടാന്‍ അവസരം നല്‍കാമെന്ന് ജയസൂര്യ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ താന്‍ വാക്കു പാലിച്ചതായി ജയസൂര്യ ഔദ്യോഗിക അറിയിപ്പും നല്കിയിരിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ജയസൂര്യ ഈ സന്തോഷവാര്‍ത്ത തന്റെ ആരാധകരുമായി പങ്കുവച്ചത്. ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
‘രാജേഷ് ജോര്‍ജ്ജ് കുളങ്ങര’ നിര്‍മ്മിച്ച് നവാഗതനായ ‘സാംജി ആന്റണി ‘ സംവിധാനം ചെയ്യുന്ന, ഞാന്‍ നായകനായി എത്തുന്ന ‘ ഗബ്രി’ എന്ന ചിത്രത്തിലേയ്ക്ക്, കോമഡി ഉത്സവത്തില്‍ വെച്ച് ഞാന്‍ പരിചയപ്പെട്ട ‘ഗോകുല്‍ രാജ്’ എന്ന കൊച്ചു മിടുക്കനേയും സിനിമ ലോകത്തേയ്ക്ക് എത്തിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ… ഗോകുലാണ് ചിത്രത്തിലെ ഒരു ഗാനം ആലപിക്കുന്നത്…