വിയറ്റ്നാം കോളനി എന്ന സിനിമയിലെ ഘടാഘടിയനായ റാവുത്തറെ അറിയാത്തതും അദ്ദേഹത്തെ പിന്നീട് സിനിമയിലേയ്ക്ക് കണ്ടിട്ടില്ലല്ലോ എന്ന് ചിന്തിക്കാത്തവരും കുറവായിരിക്കും. കെപിഎസി ലളിതയും കനകയുമടക്കം നിരവധി പേര് താമസിച്ചിരുന്ന കോളനിയെ വിറപ്പിച്ചിരുന്ന ഗുണ്ടായി വേഷമിട്ട റാവുത്തര്‍ എന്ന കഥാപാത്രത്തെ ചിത്രം കണ്ടവരാരും മറന്നിട്ടില്ല. പഴയ റാവുത്തറിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
മോഹല്‍ലാല്‍-സിദ്ദിഖ് ലാല്‍ കൂട്ടുക്കെട്ടില്‍ ഉള്ള വിയറ്റ്നാം കോളനി എന്ന ചിത്രത്തില്‍ മലയാളികളെ വിറപ്പിച്ച വില്ലനെ മലയാളികള്‍ ആരുംതന്നെ മറക്കാനിടയില്ല. തുടര്‍ച്ചയായി 200 ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമയെന്ന റെക്കോര്‍ഡും ഈ സിനിമയുടെ പേരിലുണ്ട്. മോഹന്‍ലാല്‍, ഇന്നസെന്റ്, കനക, കെപിഎസി ലളിത, ഫിലോമിന തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം 1992ലാണ് പുറത്തിറങ്ങിയത്.
അവതാരകയും നടിയുമായ ജൂവലാണ് പഴയ റാവുത്തറിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഇല്ലാതിരുന്ന കാലമായിട്ടും മികച്ച ആരാധക പിന്തുണ അക്കാലത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നു. മലയാളികള്‍ അയച്ചിരുന്ന കത്തുകള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നുവെന്നും ജുവല്‍ കുറിച്ചിട്ടുണ്ട്. റാവുത്തര്‍ എന്ന കഥാപാത്രമായി പ്രേക്ഷക ഹൃദയം കീഴടക്കിയ വിജയ ഗോവിന്ദരാജുവിനൊപ്പമുള്ള ചിത്രവും ജുവല്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.
കൃഷ്ണമൂര്‍ത്തിയും റാവുത്തറുമായുള്ള ഫൈറ്റ് ചിത്രത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. വില്ലന്റെ വരവ് കാണുമ്പോള്‍ തന്നെ കോളനി നിവാസികള്‍ നടുങ്ങിയിരുന്നു. വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ എന്‍എഫ് വര്‍ഗീസാണ് റാവുത്തറെന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത്. ശരിക്കും റാവുത്തറാണ് സംസാരിക്കുന്നതെന്നായിരുന്നു പ്രേക്ഷകര്‍ വിശ്വസിച്ചിരുന്നത്