ശിക്ഷ വിധിക്കുന്നത് ജഡ്ജിയല്ലേ അപ്പോള്‍ പിന്നെ ? വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍

 

ന്യൂഡല്‍ഹി; തട്ടിക്കൊണ്ടു പോകല്‍ കേസുകളില്‍ ശിക്ഷ വിധിക്കുന്ന ജഡ്ജിമാര്‍ക്കു പോലും രക്ഷയില്ലെന്നു വന്നാല്‍ ? വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഈ ചോദ്യമുയരുന്നത്. ഡല്‍ഹിയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കര്‍കാര്‍ദോമ കോടതിയിലേക്ക് പോകുന്നതിനായി കാറില്‍ കയറിയെങ്കിലും ഡ്രൈവര്‍ എന്‍എച്ച് 24ല്‍ കൂടി ഹാപ്പര്‍ മേഖലയിലേക്ക് വാഹനം ഓടിക്കുകയായിരുന്നു.

ഇതുകണ്ട ജഡ്ജി ഉടന്‍ തന്നെ പോലീസിനെയും സഹപ്രവര്‍ത്തകരെയും വിവരമറിയിക്കുകയായിരുന്നു. എന്‍.എച്ച് 24 ലില്‍ കൂടി കുറേ നേരം മുന്നോട്ട് പോയ ശേഷം ഡ്രൈവര്‍ കാര്‍ ഡല്‍ഹി ഭാഗത്തേക്ക് തിരിച്ചു. തുടര്‍ന്ന് ഗാസിപുര്‍ ടോള്‍ പ്ലാസയില്‍ വാഹനം കുടുങ്ങിയതിനെ തുടര്‍ന്ന് പോലീസ് എത്തി ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വകാര്യ ഏജന്‍സിയുടെ ഡ്രൈവറാണ് ജഡ്ജിയുടെ വാഹനം ഓടിച്ചിരുന്നത്. ഇയാളെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ജഡ്ജിയ്ക്കു പോലും രക്ഷയില്ലെങ്കില്‍ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ.

 

Related posts