ദുബായ്: ഐസിസി ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന് ചേതേശ്വര്‍ പൂജാര രണ്ടാം സ്ഥാനത്തേക്കു മുന്നേറി. എന്നാല്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ് ലി അഞ്ചാം സ്ഥാനത്തു തുടരുന്നു. ഐസിസി ഇന്നലെ പുതിയ റാങ്കിംഗ് പുറത്തിറക്കിയത്. ഓസ്ട്രേലിയന്‍ നായകന് സ്റ്റീവന്‍ സ്മിത്താണ് ഒന്നാം സ്ഥാനത്ത്. ശ്രീലങ്കയ്ക്കെതിരേയുള്ള രണ്ടാം ടെസ്റ്റില്‍ 143 റണ്‍സ് നേടിയാണ് പൂജാര രണ്ടാം സ്ഥാനത്തേക്കു തിരിച്ചെത്തിയത്. 888 പോയിന്റാണു പൂജാരയ്ക്ക്. സ്ഥാനം മാറിയില്ലെങ്കിലും കോഹ് ലി പോയിന്റ് മെച്ചപ്പെടുത്തി. 817 പോയിന്റില്‍നിന്ന് 877ലേക്ക് ഇന്ത്യന്‍ നായകന് കയറി.
ഇംഗ്ലണ്ടിനെതിരേ ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പുറത്താകാതെ 141 റണ്‍സ് നേടിയ സ്മിത്തിന് 941 പോയിന്റാണുള്ളത്. പോയിന്റ് അടിസ്ഥാനത്തില്‍ ഏറ്റവും ഉയര്‍ന്ന പോയിന്റുള്ളവരില് പീറ്റര്‍ മെയ്ക്കൊപ്പം സ്മിത്ത് അഞ്ചാമതെത്തി.
സര് ഡോണ്‍ ബ്രാഡ്മാന് (961), ലെന് ഹൂട്ടന് (945), ജാക് ഹോബ്സ് (942), റിക്കി പോണ്ടിംഗ് (942), പീറ്റര്‍ മെയ് (941).ബൗളര്‍മാരില്‍ രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തേക്കു തിരിച്ചെത്തി. രവിചന്ദ്രന്‍ അശ്വിന് നാലാം സ്ഥാനത്തു തുടരുന്നു.