ഒ​രു രൂ​പ നോ​ട്ടി​നു നാ​ളെ 100 വ​യ​സ്..! ​​​ഭാ​​​ര​​​ത​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ അ​​​റു​​​പ​​​തോ​​​ളം വ്യ​​​ത്യ​​​സ്ത​​​ങ്ങ​​​ളാ​​​യ ഒ​​​രു രൂ​​​പ നോ​​​ട്ടു​​​ക​​​ൾ; 100 വയസ് തികയുന്ന നോട്ടിനെക്കുറിച്ചറിയാം

കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​ത്തെ ഒ​​​രു രൂ​​​പ ക​​​റ​​​ൻ​​​സി പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യി​​​ട്ടു നാ​​​ളെ 100 വ​​​ർ​​​ഷം തി​​​ക​​​യു​​​ന്നു. ബ്രി​​​ട്ടീ​​​ഷ് നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന ഭാ​​​ര​​​ത​​​സ​​​ർ​​​ക്കാ​​​ർ 1917 ന​​​വം​​​ബ​​​ർ 30നാ​​​ണ് ഒ​​​രു രൂ​​​പ നോ​​​ട്ട് ആ​​​ദ്യം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.

ബ്രി​​​ട്ടീ​​​ഷ് രാ​​​ജാ​​​വ് ജോ​​​ർ​​​ജ് അ​​​ഞ്ചാ​​​മ​​​ന്‍റെ ചി​​​ത്രം അ​​​ച്ച​​​ടി​​​ച്ചി​​​ട്ടു​​​ള്ള നോ​​​ട്ടി​​​ന്, സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു​​​ശേ​​​ഷം അ​​​ച്ച​​​ടി​​​ക്ക​​​പ്പെ​​​ട്ട ഒ​​​രു രൂ​​​പ നോ​​​ട്ടു​​​ക​​​ളി​​​ൽനി​​​ന്നു നി​​​റ​​​ത്തി​​​ലും വ​​​ലു​​​പ്പ​​​ത്തി​​​ലും വ്യ​​​ത്യാ​​​സ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഭാ​​​ര​​​ത സ​​​ർ​​​ക്കാ​​​രി​​​നു​​​വേ​​​ണ്ടി ധ​​​ന​​​കാ​​​ര്യ​ വി​​​ഭാ​​​ഗം സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ഒ​​​പ്പാ​​​ണു നോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. 25 നോ​​​ട്ടു​​​ക​​​ള​​​ട​​​ങ്ങി​​​യ ബു​​​ക്കാ​​​യാ​​​ണ് ഒ​​​രു രൂ​​​പ ബാ​​​ങ്കു​​​ക​​​ളി​​​ൽ വി​​​ത​​​ര​​​ണ​​​ത്തി​​​നെ​​​ത്തി​​​യ​​​ത്. എ​​​ട്ടു ഭാ​​​ഷ​​​ക​​​ളി​​​ൽ ഒ​​​രു രൂ​​​പ എ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു​​​ശേ​​​ഷം 1948ൽ ​​​പു​​​തി​​​യ രൂ​​​പ​​​ത്തി​​​ലും നി​​​റ​​​ത്തി​​​ലും ഒ​​​രു രൂ​​​പ​​​യു​​​ടെ പു​​​തി​​​യ നോ​​​ട്ട് അ​​​ച്ച​​​ടി​​​ച്ചു. കേ​​​ര​​​ള​​​പ്പി​​​റ​​​വി​​​ക്കു​​​ശേ​​​ഷം പ​​​രി​​​ഷ്ക​​​രി​​​ച്ച ഒ​​​രു രൂ​​​പ നോ​​​ട്ടി​​​ലാ​​​ണു മ​​​ല​​​യാ​​​ളം ഇ​​​ടം​​​നേ​​​ടി​​​യ​​​ത്. നോ​​​ട്ടി​​​ന്‍റെ പി​​​ൻ​​​ഭാ​​​ഗ​​​ത്തു വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ൽ ഒ​​​രു രൂ​​​പ എ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തി​​​ൽ ആ​​​റാ​​​മ​​​ത്തേ​​​താ​​​ണു മ​​​ല​​​യാ​​​ളം.

1994 ന​​​വം​​​ബ​​​റി​​​ൽ ഒ​​​രു രൂ​​​പ നോ​​​ട്ടു​​​ക​​​ളു​​​ടെ അ​​​ച്ച​​​ടി നി​​​ർ​​​ത്തി​​​വ​​​ച്ചു. 21 വ​​​ർ​​​ഷ​​​ത്തെ ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷം 2015ൽ ​​​വീ​​​ണ്ടും പു​​​തി​​​യ ഒ​​​രു രൂ​​​പ നോ​​​ട്ട് റി​​​സ​​​ർ​​​വ് ബാ​​​ങ്ക് പു​​​റ​​​ത്തി​​​റ​​​ക്കി. സ്വ​​​ത​​​ന്ത്ര​​​ഭാ​​​ര​​​ത​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ അ​​​റു​​​പ​​​തോ​​​ളം വ്യ​​​ത്യ​​​സ്ത​​​ങ്ങ​​​ളാ​​​യ ഒ​​​രു രൂ​​​പ നോ​​​ട്ടു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് പ്ര​​​മു​​​ഖ ന്യൂ​​​മി​​​സ്മാ​​​റ്റി​​​സ്റ്റ് ഷൈ​​​ജു കു​​​ടി​​​യി​​​രി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു. 1917ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​തു​​​ൾ​​​പ്പ​​​ടെ ഇ​​​തു​​​വ​​​രെ​​​യു​​​ള്ള വ്യ​​​ത്യ​​​സ്ത ഒ​​​രു രൂ​​​പ നോ​​​ട്ടു​​​ക​​​ൾ ഇ​​​ദ്ദേ​​​ഹം ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​പൂ​​​ർ​​​വ ക​​​റ​​​ൻ​​​സി​​​ക​​​ളു​​​ടെ വി​​​പു​​​ല​​​മാ​​​യ ശേ​​​ഖ​​​ര​​​ത്തി​​​ലൂ​​​ടെ ശ്ര​​​ദ്ധ നേ​​​ടി​​​യ ഷൈ​​​ജു അ​​​ങ്ക​​​മാ​​​ലി ലി​​​റ്റി​​​ൽ ഫ്ല​​​വ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ സീ​​​നി​​​യ​​​ർ പി​​​ആ​​​ർ​​​ഒ​​​യാ​​​ണ്.

സി​​​ജോ പൈ​​​നാ​​​ട​​​ത്ത്

Related posts