മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രു​ടെ  കൊഴിഞ്ഞു പോക്ക് തുടരുന്നു;  തു​ച്ഛ​മാ​യ വേ​ത​ന​മാ​ണ് പിരിഞ്ഞുപോകലിനു കാരണം

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​റ​വ്. നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​രി​ൽ പ​ല​രും ജോ​ലി രാ​ജി​വെ​ച്ച് മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​ത് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു പേ​ർ ജോ​ലി രാ​ജി​വെ​ച്ച് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലേ​ക്ക് പോ​യി.

60 സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ർ വേ​ണ്ടി​ട​ത്ത് ഇ​പ്പോ​ൾ 27 പേ​ർ മാ​ത്ര​മേ​യു​ള്ളു. തു​ച്ഛ​മാ​യ വേ​ത​ന​മാ​ണ് സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രു​ടെ കൊ​ഴി​ഞ്ഞു​പോ​ക്കി​ന് പ്ര​ധാ​ന​കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. മ​റ്റി​ട​ങ്ങ​ളി​ൽ 650 രൂ​പ ന​ൽ​കു​ന്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 350 രൂ​പ മാ​ത്ര​മാ​ണ് മു​ൻ​പ​ട്ടാ​ള​ക്കാ​രാ​യ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​ത്.

ഇ​തി​ൽ കാ​ലാ​നു​സൃ​ത​മാ​യ വ​ർ​ധ​ന​വ് വ​രു​ത്താ​നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യ്യാ​റാ​കു​ന്നി​ല്ല. പ​ട്ടാ​ള​ത്തി​ലു​ള്ള​തി​നേ​ക്കാ​ൾ ക​ടു​ത്ത നി​യ​മ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളു​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ന്ന​തും ഇ​വി​ടം വി​ടാ​ൻ ഇ​വ​രെ പ്രേ​രി​പ്പി​ക്കു​ന്നു​ണ്ട്. ആ​ശു​പ​ത്രി​യി​ൽ വേ​ണ്ട​ത്ര സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് വ​ൻ​സു​ര​ക്ഷ വീ​ഴ്ച​ക​ളി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ മൂ​ന്നു​പേ​ർ വേ​ണ്ട​തി​ന് പ​ക​രം ഒ​രാ​ളെ​യു​ള്ളു. ഗേ​റ്റി​ൽ നി​ന്ന് ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കു​ക​യും അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ഓ​ടി​ച്ചെ​ന്ന് പ്ര​ശ്നം തീ​ർ​ക്കു​ക​യും ഡോ​ക്ട​ർ​മാ​രു​ടെ കാ​ർ പാ​ർ​ക്കിം​ഗ് ഏ​രി​യ മ​റ്റാ​രും ക​യ്യേ​റാ​തി​രി​ക്കാ​ൻ കാ​വ​ൽ​നി​ൽ​ക്കേ​ണ്ട​തും ഈ ​ഒ​രാ​ൾ ത​ന്നെ​യാ​ണ്.

സു​ര​ക്ഷ​ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തു​കൊ​ണ്ട് സ​ന്ദ​ർ​ശ​ക​ർ ഇ​ഷ്ടം​പോ​ലെ വാ​ർ​ഡു​ക​ളി​ലും മ​റ്റും ക​യ​റി​യി​റ​ങ്ങു​ന്നു​ണ്ട്. രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കാ​നാ​യി ഡോ​ക്ട​ർ​മാ​ർ റൗ​ണ്ട്സി​നെ​ത്തു​ന്പോ​ൾ പോ​ലും വാ​ർ​ഡു​ക​ളി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന​ത് പ​രി​ശോ​ധ​ന​ക്കു പോ​ലും ത​ട​സ​മാ​കു​ന്നു​ണ്ട്. സ​ന്ദ​ർ​ശ​ക​പാ​സ് വ​ഴി സ​ന്ദ​ർ​ശ​ക​രെ ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കു​ക​യും അ​തു​വ​ഴി വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യാം.

Related posts