ഹൻസികയ്ക്ക് സിനിമയിൽ അവസരങ്ങൾ നഷ്ടമാകാൻ കാരണം കല്യാണം കഴിഞ്ഞ നടനുമായുള്ള ബന്ധമെന്നു റിപ്പോർട്ടുകൾ. ഹിന്ദിയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും ഹൻസിക മോട്വാനി താരമായി മാറിയത് തമിഴകത്താണ്. എന്നാൽ ഇപ്പോൾ ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലും തമിഴിലുമൊന്നും താരത്തിന് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല.വണ്ണം കുറച്ചും ഗ്ലാമറസായും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും കഴിയുന്നില്ല. അതിന് കാരണം വിവാഹം കഴിഞ്ഞ ഒരു പ്രമുഖ നടനുമായുള്ള നടിയുടെ ബന്ധമാണത്രെ.
ജയം രവിയാണ് ആ പ്രമുഖ നടൻ എന്ന് പറഞ്ഞു കേൾക്കുന്നു. ഹൻസികയുമായുള്ള ജയം രവിയുടെ ബന്ധത്തെ തുടർന്ന് ഭാര്യ ആർതിയുമായി നടൻ എന്നും വഴക്കാണെന്ന് തമിഴ് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഹൻസികയുമായുള്ള ബന്ധം ഒഴിവാക്കാൻ ജയം രവിയോട് അച്ഛൻ മോഹൻ ആവശ്യപ്പെട്ടിട്ടും നടൻ അനുസരിക്കുന്നില്ലത്രെ. സഹോദരൻ മോഹൻ രാജയും ഇക്കാര്യത്തിൽ ജയം രവിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല എന്നാണ് കേൾക്കുന്നത്.
പ്രഭുദേവ സംവിധാനം ചെയ്ത എങ്കേയും കാതൽ എന്ന ചിത്രത്തിന് വേണ്ടിയാണ് ഹൻസികയും ജയം രവിയും ആദ്യമായി ഒന്നിച്ചത്. അതിനുശേഷം റോമിയോ ജൂലിയറ്റ് എന്ന ചിത്രത്തിന് വേണ്ടിയും ഇരുവരും ഒന്നിച്ചു. ബോഗനാണ് ഇരുവരും ഒന്നിച്ച് ചെയ്ത അവസാന ചിത്രം. ബോഗൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് ഇരുവരെയും സംബന്ധിച്ച പ്രണയ ഗോസിപ്പുകൾ ഏറ്റവും ശക്തമായി പ്രചരിച്ചത്. പല എതിർപ്പുകളെയും അവഗണിച്ചാണ് ലക്ഷ്മണ് സംവിധാനം ചെയ്ത ചിത്രത്തിൽ രവി ഹൻസികയെ നായികയാക്കിയത്. എന്നാൽ ഈ പ്രണയ ബന്ധം കൊണ്ട് ഇപ്പോൾ പണി കിട്ടിയിരിക്കുന്നത് ഹൻസികയ്ക്കാണ്.
തമിഴിലെ പ്രമുഖ ഛായാഗ്രാഹകന്റെ മകനും പ്രമുഖ സംവിധായകന്റെ അനിയനുമായ ജയം രവിക്ക് സിനിമയിൽ പിടിപാടുണ്ട്. രവിയുടെ ജീവിതം തകരുന്നതിന് ഒരു സംവിധായകനും കൂട്ടു നിൽക്കില്ല. അതുകൊണ്ട് തന്നെ ഹൻസികയ്ക്ക് അവസരങ്ങൾ നിഷേധിക്കുകയാണത്രെ. മലയാളത്തിൽ മോഹൻലാലിനൊപ്പം വില്ലനിൽ ഹൻസിക അഭിനയിച്ചിരുന്നു.