സലീം കുമാറിനും രമേഷ് പിഷാരടിക്കും പിന്നാലെ പ്രശസ്ത മിമിക്രി അവതാരകനും ഹാസ്യ നടനുമായ കോട്ടയം നസീർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. “ടോർച്ച്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അപ്പാനി ശരത്കുമാറാണ് നായകൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ഫെബ്രുവരിയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
നവാഗതനായ ഇ. എസ്. സുദീപ് സംവിധാനം ചെയ്യുന്ന “കോണ്ടസ’യിലും അപ്പാനി ശരത് കുമാറാണ് നായകൻ. കോളിവുഡ് സൂപ്പർസ്റ്റാർ വിശാൽ നായകനായ സണ്ടകോഴിയുടെ രണ്ടാം ഭാഗത്തിലും അപ്പാനി പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്. മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. ഡോമിൻ ഡിസിൽവ സംവിധാനം ചെയ്ത പൈപ്പിൻ ചുവട്ടിലെ പ്രണയം ആണ് അപ്പാനി ശരത് അവസാനം അഭിനയിച്ച ചിത്രം.