ഇക്കാര്യത്തിൽ ഇവർ ഒന്ന്..! പ​ള്ളു​രു​ത്തി​യി​ലെ പാ​ടം നി​ക​ത്ത​ൽ; എല്ലാ ഒത്താശയും ചെയ്ത്  കോൺഗ്രസ് മറ്റ് പാർട്ടിക്കാർക്കുള്ള പണം ഇടനിലയായി വാങ്ങി നൽകി;   പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

പ​ള്ളു​രു​ത്തി: പ​ള്ളു​രു​ത്തി എ​സ്.​എ​ൻ ക​വ​ല​യി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി റോ​ഡി​ന് സ​മീ​പം ര​ണ്ടേ​ക്ക​റോ​ളം പാ​ടം നി​ക​ത്തു​ന്ന​തി​ന് ഭൂ​മാ​ഫി​യ​യി​ൽ നി​ന്ന് പ​ണം വാ​ങ്ങി​യ വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ പ​ര​ക്കം​പാ​ച്ചി​ലി​ൽ. പ​ണം വാ​ങ്ങി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് ആ​രോ​പ​ണം നേ​രി​ടു​ന്ന കൊ​ച്ചി​യി​ലെ ബി​ജെ​പി നേ​താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി പാർട്ടി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ജി​ല്ലാ, മ​ണ്ഡ​ലം, ഏ​രി​യ നേ​താ​ക്ക​ൾ പ​ണം വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഒ​രു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വും രണ്ട് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല.​പ​ണം വാ​ങ്ങി​യ നേ​താ​ക്ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന​റി​യു​ന്നു.പ​രാ​തി​യെ തു​ട​ർ​ന്ന് പാ​ടം നി​ക​ത്ത​ൽ ത​ട​സപ്പെ​ട്ട​തോ​ടെ​യാ​ണ് വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ പ​ണം വാ​ങ്ങി​യ വി​വ​രം പു​റ​ത്തി​റ​യു​ന്ന​ത്. സിപി​എ​മ്മി​ന്‍റെ കൊ​ച്ചി ഏ​രി​യ ക​മ്മി​റ്റി പ​ത്ത് ല​ക്ഷം രൂ​പ വാ​ങ്ങി​യ​താ​യാ​ണ് ആ​രോ​പ​ണം. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ലെ ചി​ല നേ​താ​ക്ക​ളാ​ണ് പാ​ടം നി​ക​ത്തു​ന്ന​തി​ന് ഒ​ത്താ​ശ ചെ​യ്യു​ന്ന​തും മ​റ്റ് പാ​ർ​ട്ടി​ക​ൾ​ക്ക് ഇ​ട​നി​ല​ക്കാ​രാ​യി പ​ണം കൈ​മാ​റി​യ​തെ​ന്ന ആ​രോ​പ​ണ​മാ​ണ് പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

പാ​ടം നി​ക​ത്തു​ന്ന​തി​ന് പൂ​ഴി​യു​മാ​യി എ​ത്തി​യ ടി​പ്പ​ർ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചെ​ങ്കി​ലും ച​ട്ടം മ​റി ക​ട​ന്ന് അ​ന്ന് ത​ന്നെ വാ​ഹ​നം വി​ട്ടു ന​ൽ​കി​യി​രു​ന്നു.​ രാ​ത്രി കാ​ല​ങ്ങ​ളി​ൽ ടി​പ്പ​ർ ലോ​റി​ക​ളി​ൽ പൂ​ഴി​മ​ണ​ൽ കൊ​ണ്ടു വ​ന്ന് പാ​ടം നി​ക​ത്തു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വി​ല്ലേ​ജ് ഓ​ഫീ​സ​ർ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ പാ​ട​മാ​ണ് വി​ല​ക്ക് മ​റി​ക​ട​ന്ന് നി​ക​ത്തി കൊ​ണ്ടി​രു​ന്ന​ത്.

പാ​ടം നി​ക​ത്തു​ന്ന​ത് നി​ർ​ത്തി വച്ച് പൂ​ർ​വ്വ സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ട്ടാ​ഞ്ചേ​രി സ്വാ​ശ്ര​യ കെ.​പ്ര​ഭാ​ക​ര​ൻ മു​ഖ്യ​മ​ന്ത്രി​ക്കും റെ​വ​ന്യു​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.​ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ജി​ല്ലാ ക​ള​ക്ട​റോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​നി​ടെ മ​ട്ടാ​ഞ്ചേ​രി അ​സിസ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ൽ വി​ളി​ച്ചു വ​രു​ത്തി മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യാ​ളെ ഭൂ​വു​ട​മ​ക​ളു​ടെ മു​മ്പി​ൽ വച്ച് ആ​ക്ഷേ​പി​ക്കു​ക​യും പ​രാ​തി വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്ത​താ​യി പ​രാ​തി​ക്കാ​ര​ൻ പ​റ​ഞ്ഞു.

പാ​ടം നി​ക​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ പ​ക​ർ​പ്പ് മാ​ത്ര​മാ​ണ് ന​ൽ​കി​യ​തെ​ന്നും പ​രാ​തി​ക്കാ​ര​ൻ പ​റ​യു​ന്നു.​പ​രാ​തി​യി​ൽ ഭൂ​വു​ട​മ​ക​ളെ പ​റ്റി പ​രാ​മ​ർ​ശി​ച്ചി​ല്ലെ​ന്നും ത​നി​ക്ക് അ​റി​വി​ല്ലാ​ത്ത ഭൂ​വു​ട​മ​ക​ളെ പോ​ലീ​സ് വി​ളി​ച്ചു വ​രു​ത്തു​ക​യും അ​വ​രു​ടെ മു​ൻ​പി​ൽ വ​ച്ച് ആ​ക്ഷേ​പി​ച്ച​തി​നും മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ പെ​രു​മാ​റി​യെ​ന്നും കാ​ണി​ച്ച് ഡി​ജി​പി​ക്കും സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി​യ​താ​യി കെ.​പ്ര​ഭാ​ക​ര​ൻ പ​റ​ഞ്ഞു.

Related posts