സിസിടിവികളുടെ കണ്ടുപിടിത്തം ഒരു വിപ്ലവകരമായ മാറ്റമാണ്. പലപ്പോഴും ഒരു ദൃക്സാക്ഷിയെപ്പോലെയാണ് സിസിടിവി വര്‍ത്തിക്കുന്നത്. ദിനംപ്രതി സംഭവിക്കുന്ന നിരവധി കുറ്റകൃത്യങ്ങള്‍ വെളിച്ചത്ത് കൊണ്ടു വരാന്‍ സിസിടിവി കാമറാദൃശ്യങ്ങള്‍ വളരെയധികം സഹായിക്കാറുണ്ട്. എന്നാല്‍ കുറ്റകൃത്യങ്ങള്‍ മാത്രമല്ല വളരെയധികം നല്ലകാര്യങ്ങളും അതേസമയം ദുരൂഹതയുണര്ത്തുന്നവയും സിസിടിവി ദൃശ്യങ്ങള്‍ വഴി പുറത്തു വരാറുണ്ട്.
ആരുടെയും ശ്രദ്ധയില്‍ പെടാത്ത പല കാര്യങ്ങളും സിസിടിവിയില്‍ പതിയാറുണ്ട്. പലതും നമ്മെ വിസ്മയിപ്പിക്കുകയും ചെയ്യുന്നതാണ്. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. വീഡിയോ കണ്ടു കഴിഞ്ഞാല്‍ അതിലുള്ളത് മനുഷ്യന് തന്നെയാണോ അതോ വല്ല അതീന്ദ്രിയ ശക്തിയുടെ ഇടപെടലുമാണോ എന്ന് സംശയിച്ചുപോകും
ഒരു പെണ്‍കുട്ടി റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്. ഒരേ സമയം മുന്നിലും പുറകിലുമായി രണ്ട് കാറുകള്‍ ഒരു വശത്തു നിന്നും വരുന്നതും കാണാം. എന്നാല്‍ ആദ്യത്തെ കാറ് മാത്രമേ പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുന്നുള്ളൂ. ആദ്യത്തെ കാറിനെ അനായാസം മറകടന്ന പെണ്‍കുട്ടിയെ അടുത്ത കാര്‍ ഇടിച്ചു എന്നുറപ്പിക്കുന്ന നിമിഷത്തില്‍ എവിടെ നിന്നോ പൊട്ടി മുളച്ചതുപോലെ എത്തിയൊരാള്‍ കാറ്റിന്റെ വേഗതയില്‍ പെണ്‍കുട്ടിയെ വാരിയെടുത്ത് റോഡിന്റെ മറുവശത്ത് എത്തിക്കുന്നതാണ് പിന്നീട് കാണുന്നത്.
ഇരുകാറുകളും റോഡില്‍ തന്നെ നിര്ത്തിപുറത്തിറങ്ങുന്ന െ്രെഡവര്‍മാര്‍ അന്തം വിട്ടു നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. തന്റെ കാര്‍ പെണ്‍കുട്ടിയെ ഇടിച്ചു എന്നു തന്നെ ഉറപ്പിച്ചിരുന്ന രണ്ടാമത്തെ കാറിന്റെ െ്രെഡവര്‍ സെക്കന്റുകള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്നറിയാതെ വിറങ്ങലിച്ചു നില്ക്കുന്നതും മറുവശത്ത് പെണ്‍കുട്ടിയും ആകെ അമ്പരന്ന് തളര്‍ന്നിരിക്കുന്നതും കാണാം. ഒരുപാട് ചോദ്യങ്ങളാണ് വീഡിയോ ബാക്കിയാക്കുന്നത്.ഒരു മനുഷ്യന് ഇത്ര വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയില്ലയെന്നാണ് വീഡിയോ കണ്ടവര്‍ തറപ്പിച്ചു പറയുന്നത്. എങ്കില്‍ പിന്നെ അയാള്‍ ആരായിരിക്കും ?. സയഥാര്ത്ഥ മനുഷ്യന് തന്നെയോ അതോ മറ്റെന്തെങ്കിലും ശക്തിയോ? ചോദ്യങ്ങള്‍ ബാക്കിയാണെങ്കിലും വീഡിയോ വൈറലാണ്…