ആലപ്പുഴ: കേന്ദ്ര ചിട്ടി നിയമം കേരളത്തിലും പ്രാബല്യത്തിൽ വന്നതിനാൽ നിയമപ്രകാരം അനുമതി കൂടാതെ ചിട്ടി തുടങ്ങുന്നതിനുള്ള ലഘുലേഖകളോ പരസ്യങ്ങളോ നോട്ടീസോ മറ്റു രേഖകളോ പുറപ്പെടുവിക്കാൻ പാടില്ലെന്ന് ജില്ലാ രജിസ്ട്രാർ (ജനറൽ) അറിയിച്ചു. ജില്ലയിലെ ചില ചിട്ടികന്പനികൾ മോഹനവാഗ്ദനം നല്കി മാധ്യമങ്ങളിൽ പരസ്യം നല്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
സർക്കാരിന്റെ അനുമതിയില്ലാത്ത ഇത്തരം ചിട്ടികളിൽ പ്രലോഭിതരായി ജനം വഞ്ചിതരാകുത്. വ്യാജ ചിട്ടികളെ കുറിച്ചുള്ള വിവരം ആലപ്പുഴ ഡെപ്യൂട്ടി രജിസ്ട്രാർ ഓഫ് ചിറ്റ്സിനെ രേഖാമൂലം അറിയിക്കാം. വിലാസം: ജില്ലാ രജിസ്ട്രാർ ഓഫീസ്, ഹെഡ് പോസ്റ്റ് ഓഫീസ് ആലപ്പുഴ688001. ഫോണ്: 0477-2253257.