പ്രഭാസ് നായകനായി എത്തുന്ന സാഹോ എന്ന ചിത്രത്തിലേക്ക് പല നായികമാരേയും പരിഗണിച്ചിരുന്നു. അതിനായി അണിയറ പ്രവർത്തകർ നിരവധി നടിമാരെ സമീപിക്കുകയും ചെയ്തു. അക്കൂട്ടത്തിൽ ആലിയ ഭട്ടിനെയും സമീപിച്ചു. എന്നാൽ ആലിയയുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. പ്രഭാസിന്റെ നിഴലാകാൻ താനില്ലായെന്ന് ആലിയ തുറന്നു പറഞ്ഞു. ആലിയയുടെ കാര്യം പറഞ്ഞപ്പോൾ പ്രഭാസ് ഉൾപ്പടെയുള്ളവർ താത്പര്യമായിരുന്നു. എന്നാൽ നടിയെ നായികയായി അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ ഇത്തരത്തിലുള്ള പ്രതികരണമായിരിക്കും ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
ആലിയയുടെ കരിയറിലെ വഴികാട്ടി കൂടിയായ കരണ്‍ ജോഹറിനും ആലിയ പ്രഭാസിനൊപ്പം ജോഡി ചേര്‍ന്ന് അഭിനയിക്കണം എന്ന് തന്നെയായിരുന്നു ആഗ്രഹം. എന്നാൽ ആലിയ ആ ഓഫർ നിരസിക്കുകയായിരുന്നു. പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ പേരിനൊനു നായിക സ്ഥാനം മാത്രമേ കാണുകയുള്ളുവെന്നാണ് ആലിയ പറഞ്ഞത് അത്രേ. ഒടുവിൽ ശ്രദ്ധ കപൂറാണ് ചിത്രത്തിൽ നായികയായി എത്തിയത്.