കോട്ടയം: കോട്ടയം കുമളി റൂട്ടിൽ പീരുമേടിനു സമീപം മത്തായി കൊക്കയിൽ ശബരിമല തീർഥാടകരുടെ കാർ മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
കാർത്തികേയൻ (42) എന്നയാളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് അയച്ചു. രാത്രി ഏഴോടെയാണ് അപകടം. ശബരിമലയിലേക്കുള്ള യാത്രയിലായിരുന്നു അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട എർട്ടിക കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. റോഡിൽ നിന്ന് 50 അടി താഴ്ചയിലാണ് പൂർണമായി തകർന്ന കാർ കിടക്കുന്നത്. പീരുമേട് പോലീസും നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. മരിച്ചയാളുടെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിക്കുന്നു.