നിവിന്‍പോളിയുടെ ആദ്യ തമിഴ് ചിത്രത്തിലെ നായികയ്ക്ക ് നിവിന്പോളിയെക്കുറിച്ച് നൂറ് നാവാണ്. നിവിൻപോളിയുമായി ഒന്നിച്ചുള്ള സീനുകൾ അധികമില്ലെങ്കിലും റിച്ചിയില്‍ വളരെ സ്മാർട്ടായാണ് നിവൻപോളി അഭിനയിച്ചിരിക്കുന്നതെന്നാണ് ശ്രദ്ധ ശ്രീനാഥ് പറയുന്നത്. നിവിനൊപ്പം സെറ്റിലുള്ളതിനേക്കാള് കൂടുതല്‍ സമയം പുറത്താണ് ഒരുമിച്ച് ചെലവഴിച്ചത്. സിനിമയോട് വല്ലാത്ത ക്രേസുള്ളയാളാണ് നിവിൻ പോളി. വളരെ വിനയത്തോടെയുള്ള പെരുമാറ്റമായിരുന്നു നിവിന്റേത് സെറ്റിൽ. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ശ്രദ്ധ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
രണ്ടാമത്തെ ഓഡീഷനിലൂടെയാണ് താന്‍ റിച്ചിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യം വന്നപ്പോള്‍ ഒരു സീനിന് വേണ്ടി 20 ഓളം ടേക്കുകള്‍ വേണ്ടിവന്നിരുന്നു. രണ്ട് മാസം കഴിഞ്ഞാണ് സംവിധായകന് വീണ്ടും വരാന്‍ പറഞ്ഞത്.ഡിസംബർ എട്ടിനാണ് റിച്ചി തിയറ്ററിലെത്തുക.