മലന്പുഴ: കഴിഞ്ഞദിവസത്തെ ശക്തമായ കാറ്റിൽ വീട് തകർന്നു. മലന്പുഴ അകമലവാരം കരടിചോലയിൽ രമേഷിന്റെ വീടാണ് കഴിഞ്ഞദിവസത്തെ ശക്തമായ കാറ്റിൽ തകർന്നത്. ഓടിന്റെ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ വീഴുകയും പട്ടികകക്ഷ്ണങ്ങൾ കാറ്റിൽ തെറിച്ചുവീഴുകയും ചെയ്തു.
കാറ്റിന്റെ ശക്തികണ്ട് വീട്ടുകാർ രാത്രി തൊട്ടപ്പുറത്തെ ബന്ധുവീട്ടിൽ കിടന്നതിനാൽ അപകടം ഒഴിവായി. രമേഷും ഭാര്യ നിർമലയും വിദ്യാർഥിനികളായ രഹ്ന, രവീന എന്നിവരാണ് വീട്ടിൽ താമസം.
കൂലിപ്പണിക്കാരനായ രമേഷിന്റെ ആകെയുള്ള സമ്പാദ്യണ് ഈ വീട്. ഇതും തകർന്നതോടെ തലചായ്ക്കാനിടമില്ലാത്ത അവസ്ഥയിലായി കുടുംബം. വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ നല്ലൊരുതുകതന്നെ വേണ്ടിവരും. സാന്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തിന് വീടിന്റെ അറ്റകുറ്റപ്പണികളുടെ ചെലവുകൂടി കണ്ടെത്തുന്ന കാര്യം ഇരുട്ടടിപോലെയായിരിക്കുകയാണ്.