പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹവേദിയില്‍ നിന്നു തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പത്തൊമ്പതുകാരന്‍ പിടിയില്‍; സംഭവം ഇങ്ങനെ…

ഗുഡ്ഗാവ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വേദിയില്‍ നിന്നും തട്ടിക്കൊണ്ട് പൊയി പീഡിപ്പിച്ച കേസില്‍ 19കാരന്‍ പോലീസ് പിടിയില്‍. ഗുഡ്ഗാവിലെ സഹജവാസ് ഗ്രാമത്തിലാണ് പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായത്. യുവാവിനെ സഹായിച്ച മറ്റ് രണ്ട്പേര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. മൂന്നു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് ആരോപണം.

വിനയ് സിങ് എന്ന യുവാവാണ് പൊലീസ് പിടിയിലായത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. വിവാഹ ചടങ്ങിനിടെ പെണ്‍കുട്ടിയ്ക്ക് നല്‍കിയ ശീതള പാനീയത്തില്‍ പ്രതികള്‍ മയക്കു മരുന്ന് കലര്‍ത്തുകയായിരുന്നു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ വിവാഹ വേദിയ്ക്ക് സമീപത്തെ വയലിലേയ്ക്ക് ഇവര്‍ വലിച്ചിഴച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.വിവാഹത്തിനിടയ്ക്ക് കുട്ടിയെ കാണാതെ അന്വേഷിച്ച് ബന്ധുക്കളാണ് കുട്ടിയെ വയലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. യുവാവിനെതിരെ തട്ടിക്കൊണ്ടു പോകല്‍, കൊലപാതക ശ്രമം, പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റം ആരോപിച്ചുള്ള മൂന്ന് പേരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്തയാളാണ്.

 

Related posts