ഹരിപ്പാട്: ആറാട്ടുപുഴ വട്ടച്ചാല്‍ പുത്തന്‍വീട്ടില്‍ വാമദേവന്(85) നിര്യാതനായി. ശനിയാഴ്ച രാത്രി ആറാട്ടുപുഴ തീരത്തുടനീളം ശക്തമായ കടലേറ്റവും പേമാരിയുമുണ്ടായതിനെ തുടര്‍ന്നു ഇദ്ദേഹത്തിന്റെ വീടും പരിസരവും കടല്‍വെള്ളം കയറി മുങ്ങിപ്പോയിരുന്നു.
തുടര്‍ന്നു കായംകുളത്തുനിന്ന് ഫയര്‍ഫോഴ്സെത്തി വെള്ളം വറ്റിച്ചാണ് സംസ്കാരത്തിനുള്ള ക്രമീകരണം ചെയ്തത്. സൗദി റിയാദില്‍ ജോലി ചെയ്യുന്ന മൂത്ത മകന് പ്രസന്നന് എത്തിച്ചേരുന്നതിനുവേണ്ടി സംസ്കാരം പിന്നത്തേക്ക് മാറ്റുകയായിരുന്നു.
ഇതിനിടയിലാണ് ശനിയാഴ്ച രാത്രി ആറാട്ടുപുഴ തീരത്തുടനീളം ശക്തമായ കടലേറ്റവും പേമാരിയുമുണ്ടായത്. സംസ്കാരം ഇന്നു രാവിലെ പത്തിനു നടത്തും. ഭാര്യ: വസുമതി. മറ്റുമക്കള്‍: രഘു, രാധാകൃഷ്ണന്,അജിത. മരുമക്കള്‍: രമണന്, മിനി, സിനി, ഷീജ.