ചീങ്കണ്ണിപ്പാലയിലെ തടയണ: ആർഡിഒ വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു; പി.വി. അൻവറിനെതിരായ നടപടി വൈകും

മലപ്പുറം: പി.വി. അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം വൈകും. ഇതുസംബന്ധിച്ച് ആർഡിഒ ഇന്നു വിളിച്ചു ചേർത്ത യോഗം തീരുമാന മാകാതെ പിരിഞ്ഞതോടെയാണ് എംഎൽഎക്കെതിരായ നടപടി വൈകുന്നത്. തടയണ സംബന്ധിച്ച റിപ്പോർട്ട് പഞ്ചായത്ത് സമർപ്പിച്ചില്ലെന്നും പഞ്ചായത്തിന്‍റെ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും ആർഡിഒ പറഞ്ഞു.

സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിൽ നിർമിച്ച തടയണ പൊളിച്ചു നീക്കാൻ നേരത്തെ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു.

Related posts