മലപ്പുറം: മലപ്പുറം നഗരത്തിൽ അരങ്ങേറിയ ജിമിക്കി കമ്മൽ പാട്ടിനു ചുവടുവച്ചു വിദ്യാർഥിനികൾ അവതരിപ്പിച്ച ഫ്ളാഷ് മോബ് സോഷ്യൽ മീഡ്ിയയിൽ വൈറലായി. ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് മലപ്പുറം ടൗണിൽ സ്വകാര്യ കോളജിലെ ഏതാനും വിദ്യാർഥിനികൾ ബോധവത്കരണത്തിന്റെ ഭാഗമായി ഫ്ളാഷ് മോബ് നടത്തിയത്.
ഇതേത്തുടർന്നു വിദ്യാർഥിനികൾക്കെതിരെ സദാചാരവാദികൾ രംഗത്തെത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തിൽ എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് എന്റെ ആരോഗ്യം എന്റെ അവകാശം എന്ന പ്രമേയം ആസ്പദമാക്കിയായിരുന്നു ബോധവത്കരണ റാലി നടത്തിയത്. ഇതേത്തുടർന്നായിരുന്നു മോഹൻലാൽ അഭിനയിച്ച വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ ജിമിക്കി കമ്മലിനു കോളജ് വിദ്യാർഥിനികൾ ഫ്്ളാഷ് മോബ് അവതരിപ്പിച്ചത്.
വിദ്യാർഥിനികളെ പരിഹസിച്ചും ആക്ഷേപിച്ചും ഒട്ടേറെ പേരാണ് സാമൂഹിക മാധ്യമങ്ങളിൽ എത്തിയത്. സൈബർ സദാചാരവാദികളുടെ ആക്ഷേപവും നേരിടേണ്ടി വന്നു. വിദ്യാർഥിനികളുടെ ഡാൻസ് വൈറലായതോടെ പലരും എതിർപ്പമായി രംഗത്തു വരികയായിരുന്നു. എന്നാൽ ആക്ഷേപിച്ചവരെ എതിർത്തും പെണ്‍കുട്ടികൾക്കു പ്രോത്സാഹനവും പിന്തുണയായും നിരവധി പേർ രംഗത്തു വന്നതോടെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ളാഷ് മോബ് ഏങ്ങും ചർച്ചയായിരിക്കുകയാണ്.