സംസ്ഥാന സർക്കാരിനെ ക​ബ​ളി​പ്പി​ച്ച് നി​കു​തി വെ​ട്ടി​പ്പ് നടത്തിയതിന് സുരേഷ് ഗോപി എംപിക്കെതിരേ എഫ്ഐആർ സമർപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: പുതുച്ചേ​രി​യി​ൽ വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്ത് നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന കേ​സി​ൽ സു​രേ​ഷ് ഗോ​പി എം​പി​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് സം​ഘം എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം സി​ജെഎം കോ​ട​തി​യി​ലാ​ണ് എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വ്യാ​ജ​രേ​ഖ ച​മ​ച്ച് വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ലൂ​ടെ സംസ്ഥാന സർക്കാരിനെ ക​ബ​ളി​പ്പി​ച്ച് നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

2010-ൽ ​പു​തു​ച്ചേ​രി​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്നു​വെ​ന്ന വാ​ട​ക ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2014-ൽ ​ആ​ഡം​ബ​ര വാ​ഹ​നം സുരേഷ് ഗോപി അവിടെ ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഒ​റി​ജി​ന​ൽ രേ​ഖ​ക​ൾ ക്രൈം​ബ്രാ​ഞ്ച് സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഹാ​ജ​രാ​ക്കി​യി​ല്ലെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് തി​രു​വ​ന​ന്ത​പു​രം സി​ജെഎം കോ​ട​തി​യി​ൽ ന​ൽ​കി​യ എ​ഫ്ഐ​ആ​റി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Related posts