കത്രീന കെയ്ഫും സൽമാൻഖാനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ടൈഗർ സിന്ദാ ഹൈ. മുൻ കമിതാക്കളായ ഇരുവരും ഒന്നിക്കുന്ന ഈ ചിത്രം ഇതിനോടകം തന്നെ ചർച്ചയായിക്കഴിഞ്ഞു. ഇവരുടെ സ്ക്രീനിലെ കെമിസ്ട്രി സൂപ്പറാണെന്നാണ് ഇവരുടെ ആരാധകരുടെ പക്ഷം. ഈ കെമിസ്ട്രി അറിയാവുന്ന വോഗ് മാഗസിൻകാർ അടുത്തിടെ ഇരുവരെയും ചേർത്ത് ഫോട്ടോഷൂട്ട് നടത്തി. മാഗസിന്റെ ഡിസംബർ ലക്കത്തിനുവേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തിയത്.
കറുത്ത വേഷം ധരിച്ച് ഇരുവരും ഇഴുകിച്ചേർന്നാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഈ മുഖചിത്രം വരാനിരിക്കുന്ന ഇവരുടെ പുതിയ ചിത്രം ടൈഗർ സിന്ദാ ഹൈയുടെ വിജയത്തിനു മുതൽക്കൂട്ടാവുമെന്നാണ് എല്ലാവരുടെയും കണക്കുകൂട്ടൽ.
ഡിസംബർ 22ന് ക്രിസ്മസ് ചിത്രമായി പ്രദർശനത്തിനെത്തുന്ന ടൈഗർ സിന്ദാ ഹൈ അലി അബ്ബാസ് സഫർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.