നാ​ല് വ​യ​സുകാ​രി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡനത്തിനിരയാക്കി; ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി മു​ങ്ങി​യ പ്രതി 14 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​യി​ൽ

കൊ​ട്ടാ​ര​ക്ക​ര: ആ​ന​ക്കോ​ട്ടൂ​രി​ൽ നാ​ല് വ​യ​സുകാ​രി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പോ​ലീ​സ് പി​ടി​കൂ​ടി റി​മാ​ൻഡ് ചെ​യ്ത് കോ​ട​തി​യി​ൽ നി​ന്നും ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി മു​ങ്ങി​യ പ്ര​തി​യെ 14 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പോ​ലീ​സ് പി​ടി​കൂ​ടി. ആ​ന​ക്കോ​ട്ടു​ർ സ്വ​ദേ​ശി​ സ​ന​ൽ (33) നെ ​ആ​ണ് കൊ​ല്ലം റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി ബി ​അ​ശോ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഷാ​ഡോ പോ​ലീ​സ് സം​ഘം പി​ടി കൂ​ടി​യ​ത്.

2003 ജൂ​ലൈ യിലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത് . റി​മാ​ൻഡ് ചെ​യ്ത പ്ര​തി ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു.​ ക​ർ​ണാ​ട​ക​ത്തി​ലും സ​മീ​പ ജി​ല്ല​ക​ളി​ൽ തൊ​ഴി​ലെ​ടു​ത്ത് ഒ​ളി​ച്ചു ക​ഴി​യു​ക​യാ​യി​രു​ന്നു.

സ​ന​ൽ നി​ര​വ​ധി അ​ബ്കാ​രി കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. ഡി ​വൈ എ​സ് പി ​ജെ ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്യ​ത്തി​ൽ എ​സ് ഐ ​സി കെ ​മ​നോ​ജ്, ഷാ​ഡോ പോ​ലീ​സ് എ​സ് ഐ ​എ​സ് ബി​നോ​ജ്, ഷാ​ഡോ പോ​ലീ​സ് ടീം ​അം​ഗ​ങ്ങ​ളാ​യ ശി​വ​ശ​ങ്ക​ര​പി​ള്ള, എ.​സി.​ഷാ​ജ​ഹാ​ൻ, ആ​ഷി​ർ കോ​ഹൂ​ർ, രാ​ധാ​കൃ​ഷ്ണ​പി​ള്ള, അ​ജ​യ​കു​മാ​ർ, എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts