നദിക്കരയിലൂടെ നടന്നു പോയ ബ്രിട്ടീഷ് യുവതിയെ മുതല ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. ക്വീൻസ്ലൻഡിൽ സാലിസ് ബറിയെന്ന യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്.
നദിക്കരയിലൂടെ നടക്കുന്നതിനിടയിൽ കരയിലേക്കു കയറി വന്ന മത്സ്യങ്ങളുടെ ചിത്രങ്ങൾ പകർത്തുകയായിരുന്നു യുവതി. ഞൊടിയിടയിൽ വെള്ളത്തിൽ നിന്നു പൊന്തിവന്ന മുതല ഇവർക്കു നേരെ ചാടിവീണ് ആക്രമിക്കുകയായിരുന്നു. ഇവർ രക്ഷപെട്ടങ്കിലും കാലിനു സാരമായ പരിക്കേറ്റിട്ടുണ്ട്. കാലിൽ നാല് തുന്നലുകൾ വേണ്ടിവന്നു.
ആദ്യം കരയിലേക്കു വന്ന മത്സ്യം ഈ മുതലയുടെ ഇരയാകാമെന്നും അതിനെ പിടികൂടാൻ വന്നപ്പോഴാകാം സാലിസിനെ മുതല ആക്രമിച്ചതെന്നും ക്വീൻസ്ലൻഡ് വന്യജീവി വിഭാഗം പറഞ്ഞു.