തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയതായി ന്യൂനമർദം രൂപപ്പെട്ടത് വീണ്ടും ചുഴലിക്കാറ്റ് സൃഷ്ടിക്കുമോയെന്ന് ആശങ്കയുണർത്തുന്നു. ആൻഡമാനിൽ നിന്നാരംഭിച്ച് ബംഗാൾ ഉൾക്കടൽ തീരത്തെത്തിയ ന്യൂനമർദം ബുധനാഴ്ച തമിഴ്നാട്, ആന്ധ്ര തീരത്തെത്തുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇത് ചുഴലിക്കാറ്റായി മാറിയേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പുതിയ ന്യൂനമർദം ചുഴലിക്കാറ്റായി മാറിയാൽ അതിന് സാഗർ എന്നാകും പേരെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും കേരളത്തിൽ കടൽക്ഷോഭത്തിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിരമാലകൾ നാലര മീറ്റർ വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.