ദേവസ്വം വിഴുങ്ങി..! നൂറുകോടിയുടെ അഴിമതിയിൽ പ്ര​യാ​റി​നും അ​ജ​യ് ത​റ​യി​ലി​നും എതിരേ ത്വ​രി​താ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, മു​ൻ അം​ഗം അ​ജ​യ് ത​റ​യി​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ ത്വ​രി​താ​ന്വേ​ഷ​ണ​ത്തി​ന് വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വ്.

ദേ​വ​സ്വം ബോ​ർ​ഡ് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ അ​ന​ധി​കൃ​ത​മാ​യി നൂ​റു കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പെ​ൻ​ഷ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജി.​ജ​യ​കു​മാ​ർ, ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ രാ​ധാ​കൃ​ഷ​ണ​ൻ നാ​യ​ർ എ​ന്നി​വ​രാ​ണ് ഹ​ർ​ജി​ക്കാ​ർ. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഒ​രു മാ​സ​ത്തി​ന​കം ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Related posts